ന്യൂദൽഹി : ഹിന്ദിയെ ‘രാഷ്‌ട്ര ഭാഷ’ ആയി സ്വീകരിക്കുന്നതിനെ പവൻ കല്യാൺ പരസ്യമായി പിന്തുണച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ . ഉറുദുവിനെയും, പേർഷ്യനെയും സ്വീകരിക്കുന്നവർക്ക് എന്തുകൊണ്ട് ഹിന്ദി സ്വീകരിക്കാൻ പറ്റുന്നില്ല . തമിഴനായിരുന്നിട്ടും അബ്ദുൾ കലാമിന് ഹിന്ദി ഇഷ്ടമായിരുന്നുവെന്നും പവൻ കല്യാൺ പറഞ്ഞു.ഹൈദരാബാദിലെ ഗച്ചാച്ചിബൗളിയിലുള്ള ജിഎംസി ബാലയോഗി സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ഭാഷാ വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
“തെലുങ്ക് ഭാഷ നമ്മുടെ അമ്മയെപ്പോലെയാണ്, ഹിന്ദി ഭാഷ നമ്മുടെ മുത്തശിയെ പോലെയും. രാജ്യത്തിന്റെ വൈവിധ്യമാർന്ന പ്രദേശങ്ങളിലുള്ള ആളുകളെ ബന്ധിപ്പിക്കുന്ന ഒരേയൊരു ഭാഷ ഹിന്ദിയാണ്.
വിദ്യാഭ്യാസം, തൊഴിൽ, വ്യാപാരം എന്നീ മേഖലകളിൽ ഹിന്ദിയുടെ സ്വാധീനം നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ അതിനെതിരായ അന്ധമായ എതിർപ്പ് ന്യായീകരിക്കാനാവില്ല. . ഭാഷയെക്കുറിച്ചുള്ള ഇടുങ്ങിയ ചിന്താഗതി ഉപേക്ഷിച്ച് പുരോഗതിയിലേക്ക് നീങ്ങണം.
നമ്മള്‍ വിദേശത്ത് പോയി അവിടുത്തെ ഭാഷകള്‍ പഠിക്കാറുണ്ട്, പിന്നെ എന്തിനാണ് ഹിന്ദിയെ ഇത്ര ഭയപ്പെടുന്നത്. നമ്മള്‍ സുഖകരമായി ഇംഗ്ലീഷ് സംസാരിക്കുന്നു, പക്ഷേ എന്തിനാണ് ഹിന്ദി സംസാരിക്കാന്‍ മടിക്കുന്നത്. മുന്‍ രാഷ്‌ട്രപതി അബ്ദുള്‍ കലാം ഒരു തമിഴനായിരുന്നിട്ടും അദ്ദേഹം ഹിന്ദിയെ സ്നേഹിച്ചിരുന്നു.
സാംസ്കാരിക അഭിമാനത്തെ ഭാഷാഭ്രാന്തുമായി ബന്ധിപ്പിക്കരുത് . മറ്റൊരു ഭാഷ സ്വീകരിക്കുന്നത് നമ്മുടെ സ്വത്വത്തെ അവസാനിപ്പിക്കുന്നില്ല, മറിച്ച് ഒരുമിച്ച് മുന്നോട്ട് പോകാനുള്ള അവസരം നൽകുന്നു.
ഭാഷയെ രാഷ്‌ട്രീയവൽക്കരിക്കുന്നതിനുപകരം വരും തലമുറയുടെ താൽപ്പര്യങ്ങൾക്കായി ചിന്തിക്കണം. ഹിന്ദി നിരസിക്കുന്നത് ഭാവി അവസരങ്ങളുടെ വാതിലുകൾ അടയ്‌ക്കുന്നതിന് തുല്യമാണ്. ഹിന്ദി സ്വീകരിക്കുന്നത് തൊഴിലിനും വിദ്യാഭ്യാസത്തിനും പുതിയ വഴികൾ തുറക്കും.
അടുത്തിടെ ആന്ധ്രാപ്രദേശ് സർക്കാർ സ്കൂളുകളിൽ ഹിന്ദി ഒരു ഐച്ഛിക വിഷയമായി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. ഈ നടപടി യുവാക്കളെ ദേശീയ, അന്തർദേശീയ തലങ്ങളിൽ മത്സരക്ഷമതയുള്ളവരാക്കും . ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി ഹിന്ദി അധ്യാപകർക്കായി ഒരു പരിശീലന പരിപാടി ആരംഭിക്കുന്നതിനെക്കുറിച്ച് സർക്കാർ പരിഗണിക്കുന്നുണ്ട്. ഭാഷയെ ഭിന്നിപ്പിക്കുന്നതിനു പകരം ഐക്യത്തിന്റെ മാധ്യമമാക്കണമെന്നും ‘ പവൻ കല്യാൺ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: