തിരുവനന്തപുരം: ബിജെപി സംസ്ഥാന ആസ്ഥാനമായ കെ.ജി. മാരാർ ഭവന്റെ ഉദ്ഘാടനം പാർട്ടി ആസ്ഥാനത്ത് ഭവ്യമായ ചടങ്ങായപ്പോൾ വിളിപ്പാടകലെ ചരിത്രപ്രസിദ്ധമായ പുത്തരിക്കണ്ടം മൈതാനിയിൽ പാർട്ടി പ്രവർത്തകർ ഉദ്ഘാടനം ആഘോഷമാക്കി. പ്രവർത്തക സമ്മേളന വേദിയിലും ലോകവ്യാപകമായും ഉദ്ഘാടന പരിപാടികളുടെ തത്സമയ സംപ്രേഷണമുണ്ടായിരുന്നു. പാർട്ടി ആസ്ഥാനത്തിന്റെ ഉദ്ഘാടനവും സമ്മേളനവും അമിത് ഷായുടെ സാന്നിദ്ധ്യവും പാർട്ടി പ്രവർത്തകരിൽ പുതിയ ഊർജ്ജം പകരുന്നതായി.
മുതിർന്ന പാർട്ടി നേതാക്കൾ, പാർട്ടി തിരുവനന്തപുരം കൗൺസിലർമാർ, പൗര പ്രമുഖർ, വിശിഷ്ട വ്യക്തികൾ, കെട്ടിടത്തിന്റെ നിർമ്മാണ ജോലികളിൽ പങ്കുവഹിച്ചവർ, പാർട്ടി പ്രവർത്തകർ എന്നിങ്ങനെ വൻ നിര ഉദ്ഘാടന സ്ഥലത്ത് സന്നിഹിതരായിരുന്നു.
കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ,പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുൻ അദ്ധ്യക്ഷന്മാരായ കെ.സുരേന്ദ്രൻ, വി. മുരളീധരൻ, കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, സി.കെ. പദ്മനാഭൻ, മുതിർന്ന നേതാക്കളായ ഒ.രാജഗോപാൽ, കെ.രാമൻപിള്ള ആർഎസ്സ്എസ്സ് മുതിർന്ന ഭാരവാഹികളായ എസ്. സേതുമാധവൻ, എം.രാധാകൃഷ്ണൻ, ആർ. സഞ്ജയൻ തുടങ്ങിയവർ പങ്കെടുത്തു.
പാർട്ടി നേതാക്കളായ ബി.ഗോപാലകൃഷ്ണൻ, അഡ്വ. കൃഷ്ണദാസ്, ഷോൺ ജോർജ്ജ്, പി.സി. ജോർജ്ജ്, എ.പി. അബ്ദുള്ളക്കുട്ടി, പ്രൊഫ.വി.ടി. രമ, അഡ്വ.വി.കെ. സജീവൻ, എം.ബി. രാജഗോപാൽ, രാധാകൃഷ്ണമേനോൻ, കരമന ജയൻ, വി.വി. രാജൻ, വി.വി. രാജേഷ്, എസ്. സുരേഷ്, പ്രകാശ് ജാവ്‌ദേക്കർ, അപരാജിത സാരംഗി, തുഷാർ വെള്ളാപ്പള്ളി, മേജർ രവി, ദേവൻ, ഡോ.കെ.എസ്. രാധാകൃഷ്ണൻ, സി. കൃഷ്ണകുമാർ തുടങ്ങിയവർ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: