ന്യൂല്‍ഹി: പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം 2025 – ഗ്ലോബൽ രാമായണ ഫെസ്റ്റിവൽ
2025 ജൂലൈ 17 മുതൽ ആഗസ്ത് 16 വരെ നടത്തുന്നു. രാമായണമാസാചരണ സമിതിയുടെ അധ്യക്ഷ പദ്മശ്രീ ഡോ.ഓമനക്കുട്ടി, ഉപാധ്യക്ഷരായി പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, സി. രാധാകൃഷ്ണൻ, (പ്രശസ്ത സാഹിത്യകാരൻ,) പ്രശസ്ത സിനിമ സംവിധായകൻ ഹരിഹരൻ, പ്രശസ്ത സാഹിത്യകാരൻ, ജോർജ് ഓണക്കൂർ, പ്രൊഫ. ദിപ്തി ഓംചേരി ഭല്ല, ഡോ. ടി.പി. ശശി കുമാർ, ഡോ.ഇ.എൻ.ജി. നായർ, ഡോ.എം.വി. നടേശൻ കാവാലം ശശികുമാർ, സജി കുമാർ, കെ..പി. മണിലാൽ, ലാൽ കൃഷ്ണ, പ്രൊഫ. സംഗീത് പിള്ള, ഡോ. സരസു.ടി. എൻ, കെ.പി. രാജു, പി.ടി. മന്മഥന്‍, എൻ. ജയദേവന്‍, അഡ്വ. ഗിരീഷ് കുമാര്‍ കൂടാതെ രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും പ്രമുഖർ ഉൾപ്പടുന്ന 501 അംഗങ്ങളുടെ ദേശീയസമിതി രൂപീകരിച്ചു. നാടകം, കഥാപ്രസംഗം, രാമായണ പാരായണം, പ്രഭാഷണ പരമ്പര തുടങ്ങി വിവിധങ്ങളായ പരിപാടികള്‍ ഒരു മാസത്തെ രാമായണമാസാചരണത്തില്‍ നടത്താനാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.











