പാലക്കാട് : തൃത്താലയില്‍ കോണ്‍ഗ്രസില്‍ കലാപം. മുന്‍ എം എല്‍ എ വി ടി ബല്‍റാമിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി കെപിസിസി നിര്‍വാഹക സമിതി അംഗം സി വി ബാലചന്ദ്രന്‍.
ബല്‍റാം നൂലില്‍ കെട്ടിയിറക്കിയ നേതാവെന്നാണ് കുറ്റപ്പെടുത്തല്‍. തൃത്താലയിലെ തോല്‍വിക്ക് കാരണം അഹംഭാവവും ധാര്‍ഷ്ട്യവും ധിക്കാരവുമാണ്. ധിക്കാരം തുടര്‍ന്നാല്‍ ശക്തമായ പ്രതികരണം ഉണ്ടാകുമെന്നും സി വി ബാലചന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.
ഞാനാണ് വലുതെന്ന ഭാവം തൃത്താലയില്‍ നടക്കില്ല.എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തൃത്താലയിലെ പ്രവര്‍ത്തകര്‍ക്ക് അറിയാമെന്നും സിവി ബാലചന്ദ്രന്‍ പറഞ്ഞു.പാര്‍ട്ടിക്ക് മേലെ വളരാന്‍ ശ്രമിച്ചാല്‍ പിടിച്ച് പുറത്തിടണം. വി ടി ബല്‍റാമിന്റെ പ്രവര്‍ത്തനം സാമൂഹ്യ മാധ്യമത്തില്‍ മാത്രമാണെന്നും പാര്‍ട്ടി വളര്‍ത്താന്‍ ഇടപെടുന്നില്ലെന്നും സിവി ബാലചന്ദ്രന്‍ വിമര്‍ശിച്ചു.
ഒരു ചില്ലിക്കാശിന്റെ അധ്വാനമില്ലാതെ മേലേന്ന് നൂലില്‍ കെട്ടിയറിക്കി. ഇവിടെ വന്ന് എംഎല്‍എയായി. ആരോടും കണ്ടാല്‍ മിണ്ടില്ല, ഫോണ്‍ വിളിച്ചാല്‍ എടുക്കില്ല. ഞാനാണ് വലുത് എന്ന് പറഞ്ഞാല്‍ അത് ഈ നാട്ടില്‍ നടക്കില്ല. അത് അവസാനിപ്പിച്ചേ അടങ്ങൂ- സിവി ബാലചന്ദ്രന്‍ പറഞ്ഞു.
മാസങ്ങളായി തൃത്താലയില്‍ കോണ്‍ഗ്രസ് രണ്ട് ചേരിയാണ്. ഇരു ചേരിയായി തിരിഞ്ഞാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. നേരത്തെ എ ഗ്രൂപ്പും ബല്‍റാമിനെതിരെ മുന്നോട്ട് വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക