Kerala

തനിക്ക് മേല്‍ അഴിമതി ആരോപിക്കുന്നവര്‍ സ്വന്തം ഷര്‍ട്ടിലെ കറ ആദ്യം പരിശോധിക്കണം: മുന്‍ എം എല്‍ എ പി കെ ശശി

യുഡിഎഫ് ഭരിക്കുന്ന മണ്ണാര്‍ക്കാട് നഗരസഭയുടെ പരിപാടിയില്‍ എംപി, എംഎല്‍എ എന്നിവര്‍ക്കൊപ്പം മുഖ്യാതിഥിയായാണ് പി.കെ. ശശിയും പങ്കെടുത്തത്

Published by

പാലക്കാട് : തനിക്ക് മേല്‍ അഴിമതി ആരോപിക്കുന്നവര്‍ സ്വന്തം ഷര്‍ട്ടിലെ കറ ആദ്യം പരിശോധിക്കണമെന്ന് മുന്‍ എം എല്‍ എ പി കെ ശശി.മണ്ണാര്‍ക്കാട് ആയുര്‍വേദ ചികിത്സ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു വിമര്‍ശനം. മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ആണ് ആയുര്‍വേദ ചികിത്സാ കേന്ദ്രം ഉദ്ഘാടനം ചെയ്തത്.ഈ വേദിയില്‍ ആയിരുന്നു പികെ ശശിയുടെ സി പി എം വിമര്‍ശനം

സിപിഎം കൗണ്‍സിലര്‍മാരോട് പരിപാടിയില്‍ പങ്കെടുക്കേണ്ടയെന്ന് പാര്‍ട്ടി നിര്‍ദേശിച്ചിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇങ്ങനെയൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് പാര്‍ട്ടി നേതൃത്വം വെളിപ്പെടുത്തി.

-->

തന്റെ ഷര്‍ട്ടിലെ കറ നോക്കുന്നയാള്‍ കഴുത്തറ്റം മാലിന്യക്കൂമ്പാരത്തില്‍ നിന്നാണ് വിമര്‍ശനം നടത്തുന്നതെന്ന് പികെ ശശി വിമര്‍ശിച്ചു. യുഡിഎഫ് ഭരിക്കുന്ന മണ്ണാര്‍ക്കാട് നഗരസഭയുടെ പരിപാടിയില്‍ എംപി, എംഎല്‍എ എന്നിവര്‍ക്കൊപ്പം മുഖ്യാതിഥിയായാണ് പി.കെ. ശശിയും പങ്കെടുത്തത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by