അങ്കമാലി : തുറവൂർ ഭാഗത്ത് വീട്ടമ്മയെ ആക്രമിച്ച കേസിൽ ഇതര സംസ്ഥാനത്തൊഴിലാളി അറസ്റ്റിൽ. ഒഡീഷാ സ്വദേശി ശന്തനു ബിസ്വാൽ (30) നെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്.
9ന് വൈകീട്ടാണ് സംഭവം. തുറവൂർ ഭാഗത്ത് വച്ച് വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു ഇയാൾ. ഇൻസ്പെക്ടർ എ.രമേഷ്, എസ് ഐമാരായ കെ.പ്രദീപ് കുമാർ, എം. എസ്. ബിജീഷ്, അജിത്ത്, എ.എസ്.ഐ നവീൻ ദാസ് ,സീനിയർ സി പി ഒ മാരായ അജിത്കുമാർ, മിഥുൻ, അജിതാ തിലകൻ, മഹേഷ്, ഹരികൃഷ്ണൻ, അനസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: