പാലക്കാട്: ചിറ്റൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിച്ചു.അമ്മയ്‌ക്കും മൂന്ന് കുട്ടികള്‍ക്കും പരിക്കേറ്റു.മാരുതി 800 കാര്‍ ആണ് പൊട്ടിത്തെറിച്ചത്.
ചിറ്റൂര്‍ അത്തിക്കോട് ആണ് സംഭവമുണ്ടായത്.കുട്ടികളുടെ അമ്മ പാലക്കാട് പാലന ആശുപത്രിയില്‍ നേഴ്‌സ് ആണ്.
വാഹനത്തില്‍ പെട്ടെന്ന് തീ പടരുകയായിരുന്നു. രണ്ട് കുട്ടികള്‍ ആദ്യം ഇറങ്ങിയെങ്കിലും അമ്മയും ഒരു കുട്ടിയും കാറില്‍ നിന്ന് ഇറങ്ങാന്‍ വൈകി. ഇവര്‍ക്ക് സാരമായ പൊള്ളലേറ്റിട്ടുണ്ട്.
മറ്റ് രണ്ട് കുട്ടികളുടെ കൈകള്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: