കൊച്ചി : ട്രേഡ് യൂണിയൻ എന്ന് കേൾക്കുമ്പോൾ ജനങ്ങൾക്ക് ഭയവും, വെറുപ്പും, പരിഹാസവും ഒക്കെ തോന്നുന്നത് എന്തുകൊണ്ട് എന്നതിന്റെ ഉത്തരമാണ് ഇന്നലെ കേരളം കണ്ടതെന്ന് ജിതിൻ ജേക്കബ് . CITU എന്ന കമ്മ്യൂണിസ്റ്റ് നശികരണ സംഘടന കാരണം ഇന്ത്യയിലെ മറ്റ് ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾക്ക് പോലും പ്രവർത്തിക്കാൻ പറ്റാത്ത സ്ഥിതി വിശേഷം ആണ് ഉള്ളതെന്നും ജിതിൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയൻ പ്രവർത്തനം ആരംഭിച്ചതോടെയാണ് കൽക്കട്ട നശിച്ചതെന്നും, കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയനെ അടിച്ചോടിച്ചതു കൊണ്ടാണ് മുംബൈ രക്ഷപെട്ടതെന്നും ജിതിൻ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം…..
എന്തുകൊണ്ടാണ് ട്രേഡ് യൂണിയൻ എന്ന് കേൾക്കുമ്പോൾ ജനങ്ങൾക്ക് ഭയവും, വെറുപ്പും, പരിഹാസവും ഒക്കെ തോന്നുന്നത് എന്നതിന്റെ ഉത്തരമാണ് ഇന്നലെ കേരളം കണ്ടത്..!
CITU എന്ന കമ്മ്യൂണിസ്റ്റ് നശികരണ സംഘടന കാരണം ഇന്ത്യയിലെ മറ്റ് ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾക്ക് പോലും പ്രവർത്തിക്കാൻ പറ്റാത്ത സ്ഥിതി വിശേഷം ആണ് ഉള്ളത്.
ഇവന്മാർക്ക് അക്രമം നടത്താൻ മാത്രമേ അറിയൂ. ട്രേഡ് യൂണിയൻ എന്ന് പറഞ്ഞ് പിടിച്ചു പറിയും, ഗുണ്ടായിസവും, നശികരണവും ആണ് നടക്കുന്നത്.
എത്ര പേർക്ക് അറിയും എന്നറിയില്ല, ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരം കൊൽക്കട്ട ആയിരുന്നു. ആയിരക്കണക്കിന് വ്യവസായ ശാലകൾ, ലക്ഷക്കണക്കിന് തൊഴിലാളികൾ..! ഇന്ത്യയുടെ വാണിജ്യ തലസ്ഥാനം ആയിരുന്നു പണ്ട് കൊൽക്കട്ട.
കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയൻ എന്ന് പ്രവർത്തനം ആരംഭിച്ചോ അന്ന് തുടങ്ങി കൊൽക്കട്ടയുടെ തകർച്ച. കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയൻ നേതാക്കളുടെ പിടിച്ചു പറിയും, ഗുണ്ടായിസവും കാരണം വ്യവസായ ശാലകൾ ഓരോന്നോരോന്നായി പൂട്ടി. പണി എടുത്ത് തിന്നാത്ത ട്രേഡ് യൂണിയൻ നേതാക്കൾ ലക്ഷ പ്രഭുക്കന്മാരായി മാറി.
കൊൽക്കട്ടയിൽ നിന്ന് വ്യവസായങ്ങൾ മുംബയിലേക്ക് മാറ്റി. പക്ഷെ കുറച്ചു കാലം കഴിഞ്ഞപ്പോൾ മുംബൈയിലും കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയൻ ഗുണ്ടായിസം തുടങ്ങി. മുംബയും, കൊൽക്കട്ടയെ പോലെ തകർച്ചയുടെ വക്കിൽ എത്തിയ സമയത്താണ് രക്ഷകരായി ശിവസേനയും, ബാൽ താക്കറയും എത്തുന്നത്.
അതോടെ മുംബൈയിൽ ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയൻ നേതാക്കളെ ജനങ്ങൾ പട്ടികളെ തല്ലുന്നത് പോലെ തല്ലി ഓടിച്ചു. അതോടെ ആണ് മുംബൈ നഗരം രക്ഷപെട്ടത്. അല്ലെങ്കിൽ ഇന്നത്തെ മുംബൈ ഉണ്ടാകില്ലായിരുന്നു.
അതുകൊണ്ട് ശിവസേനയോടും, ബാൽ താക്കറയോടും എത്രയൊക്കെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും, മുംബൈ നഗരത്തെ കമ്മ്യൂണിസ്റ്റ് ഭീകരതയിൽ നിന്ന് രക്ഷിച്ചത് അവർ ആയത് കൊണ്ട് അവരോട് എന്നും കടപ്പാട് ഉണ്ട്.
മുംബൈ നഗരം ഇന്ന് ഇന്ത്യയുടെ വാണിജ്യ തലസ്ഥാനം ആയി നിലകൊള്ളുന്നത് കമ്മ്യൂണിസ്റ്റ് ഭീകരതയെ തല്ലി ഓടിച്ചത് കൊണ്ട് മാത്രമാണ്.
ഇന്നലത്തെ ദേശീയ സമരം എന്ന പേരിൽ ഇവർ കേരളത്തിൽ കാട്ടികൂട്ടിയ ഭീകര പ്രവർത്തനങ്ങൾ കണ്ടില്ലേ…!
‘ലുലു മാളിന്’ പ്രവർത്തിക്കാം, അവർക്ക് സമരം ബാധകം അല്ല. അതേസമയം ദിവസ വേതനക്കാർ ആയ തൊഴിലാളികൾക്ക് നേരെയും, അവരുടെ സ്ഥാപനങ്ങൾക്ക് നേരെയും വ്യാപകമായി അക്രമം അഴിച്ചു വിട്ടു..!
ഇവർ ഭരണത്തിൽ ഇരിക്കുന്ന കേരളത്തിൽ 300 രൂപ വരെ ദിവസ വേതനം കിട്ടുന്നവർ ഉണ്ട്. എന്നിട്ടാണ് ഇന്ത്യയിൽ മുഴുവൻ 26000 രൂപ മിനിമം വേതനം ആക്കണം എന്ന് പറഞ്ഞ് കേരളത്തിൽ തൊഴിലാളികൾക്ക് നേരെ അക്രമം അഴിച്ചു വിടുന്നത്.
‘ജോലി ചെയ്യാനുള്ള അവകാശം മൗലിക അവകാശമാക്കണം’ എന്ന് ആവശ്യപ്പെട്ട് സമരം നടത്തിയിട്ട്, ജോലി ചെയ്യുന്ന തൊഴിലാളികളെ ആക്രമിക്കുന്ന ഈ ചെറ്റകളെ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത്..!
ഈ സമരങ്ങൾ എല്ലാം തൊഴിലാളികൾക്ക് വേണ്ടി ആണെന്നാണ് കമ്മികളുടെ ക്യാപ്‌സ്യൂളുകൾ. ദിവസവേതനത്തിന് ജോലി ചെയ്യുന്ന സാധാരണ തെഴിലാളികൾക്ക് നേരെ അക്രമം അഴിച്ചു വീട്ടിട്ടാണോടാ കോമാളികളെ തൊഴിലാളികൾക്ക് വേണ്ടി സമരം നടത്തുന്നത്..?
ദിവസവേതനക്കാർ ആയ പാവപെട്ട തൊഴിലാളികളോട് കാണിച്ച വീര്യം എന്തേ ലുലു മാളിന് മുന്നിൽ കാണിച്ചില്ല.. അവിടെ പോയി മുദ്രാവാക്യം വിളിച്ചാലോ, പൂട്ടിക്കാൻ നോക്കിയാലോ വിവരം അറിയും എന്ന് നിനക്കൊക്കെ അറിയാം അല്ലേ..! അതുകൊണ്ട് സാധാരണക്കാരായ തൊഴിലാളികളെ ആക്രമിക്കുന്നു..!
ചുണയുണ്ടെകിൽ ഡൽഹിയിൽ പോയി നരേന്ദ്രമോഡിയെ തടയ്, അല്ലെങ്കിൽ ഡൽഹിയിൽ സമരം പ്രഖ്യാപിച്ചു അവിടുത്തെ തൊഴിലാളികളെ തടയാൻ നോക്ക്.. എന്തേ നിനക്കൊക്കെ അതിനുള്ള ചങ്കൂറ്റം ഉണ്ടോ..?
കേരളത്തിൽ കിടന്ന് ഇവിടുത്തെ സാധാരണ തൊഴിലാളികൾക്ക് നേരെ അക്രമം അഴിച്ച് വിട്ടാൽ അതൊന്നും ഡൽഹിയിൽ ഭരണത്തിൽ ഇരിക്കുന്നവർ അറിയുക പോലും ഇല്ല എന്നുള്ള ബോധം നിനക്കൊക്കെ ഇല്ലേ..?
കമ്മ്യൂണിസം എന്ന പ്രാകൃതവും, വയലൻസും നിറഞ്ഞ ആശയം പേറുന്ന ഈ ഭീകര സംഘടന ഇല്ല എങ്കിൽ തൊഴിലാളികൾക്ക് സഹായകരമാകുന്ന രീതിയിൽ രാജ്യത്ത് ട്രേഡ് യൂണിയൻ പ്രവർത്തനം നല്ല രീതിയിൽ നടക്കും. തൊഴിലാളികളുടെ ആവശ്യങ്ങൾക്ക് വേണ്ടി ജനങ്ങളും പിന്തുണ നൽകും.
ഇതിപ്പോൾ CITU എന്ന ഭീകര സംഘടന ഉള്ളത് കൊണ്ട്, തൊഴിലാളി യൂണിയനുകൾ എല്ലാം അക്രമകാരികൾ ആണെന്ന പൊതുബോധം ഉണ്ടായിട്ടുണ്ട്. അതിന്റെ നഷ്ടം അനുഭവിക്കേണ്ടി വരുന്നത് തൊഴിലാളികൾ ആണ്.
തൊഴിലാളികളുടെ പേടി സ്വപ്നം ആണ് CITU എന്ന കമ്മ്യൂണിസ്റ്റ് ഭീകര സംഘടന. ഇവന്മാർ തൊഴിലാളി വർഗ്ഗത്തിന്റെ ശാപമാണ്.
ഈ പിടിച്ചുപറിക്കാർ കാരണമാണ് കേരളം വ്യവസായികളുടെ ശവപ്പറമ്പ് ആയി മാറിയത്.
ഇവന്റെയൊക്കെ പണി എടുക്കാതെ തിന്നുന്ന നേതാക്കന്മാരെ കാണുന്നത് തന്നെ ജനങ്ങൾക്ക് അറപ്പായി തുടങ്ങി.
ഇവർ 35 കൊല്ലം തുടർച്ചയായി ഭരിച്ച ബംഗാളിൽ ഇപ്പോൾ റെയിൽവേ സ്റ്റേഷനിൽ പോലും ചുവപ്പ് കൊടി കാണിക്കാൻ പറ്റില്ല. ചുവപ്പ് കോണകം കണ്ടാൽ ജനം അടി തുടങ്ങും. ഇന്നലെ ബംഗാളിൽ കമ്മികളെ നാട്ടുകാർ പഞ്ഞിക്കിടുന്നത് നമ്മൾ കണ്ടു.
കേരളം രക്ഷപ്പെടണം എങ്കിൽ ഈ പിടിച്ചുപറി സംഘത്തെ ബംഗാളിലെയും, ത്രിപുരയിലെയും പോലെ ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ തുടച്ചു നീക്കുക തന്നെ വേണം.
കേരളത്തിന്റെ ഇന്നലത്തെ പ്രതികരണത്തിൽ നിന്ന് മനസിലാകുന്നത് അത് ഉണ്ടാകുന്ന കാലം വിദൂരമല്ല എന്ന് തന്നെയാണ്.
കമ്മികൾ പണി എടുത്ത് തിന്നേണ്ടി വരുന്ന കാലം അകലെയല്ല..!
പ്രതികരിക്കാൻ ഇവിടെ എഴുതുക: