ഇസ്ലാമബൂാദ് : പാകിസ്ഥാന്റെ ഫീല്‍ഡ് മാര്‍ഷലായ അസിം മുനീറുമായി കൂടിക്കാഴ്ച നടത്തുന്നതിന് പിന്നില്‍ ട്രംപിന് വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. പ്രധാനമായും പാകിസ്ഥാനിലും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും ആധിപത്യം നേടിക്കൊണ്ടിരിക്കുന്ന ചൈനയെ തുരത്തലാണെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍.
2018ല്‍ അന്ന് യുഎസ് പ്രസിഡന്‍റായിരുന്ന ട്രംപ് പാകിസ്ഥാനുമായി അകന്നത് ചൈനയ്‌ക്ക് അവിടേക്ക് നുഴഞ്ഞുകയറാന്‍ അവസരമൊരുക്കി എന്ന വിലയിരുത്തല്‍ ഇന്ന് ട്രംപ് ക്യാമ്പില്‍ ഉണ്ട്. ഇന്ന് പാകിസ്ഥാന് ഏറ്റവുമധികം ആയുധങ്ങള്‍ നല്‍കുന്ന രാജ്യം ചൈനയാണ്. രണ്ടാമത് തുര്‍ക്കിയുമാണ്. ഇനിയും ചൈനയ്‌ക്ക് പാകിസ്ഥാനില്‍ കയറി മേയാന്‍ അവസരം കൊടുത്താല്‍ അത് ഭാവിയില്‍ ഏഷ്യാപസഫിക്കിലെ ചൈനയുടെ ആധിപത്യം വര്‍ധിക്കാനേ ഉപകരിക്കൂ എന്നാണ് ട്രംപ് കണക്കുകൂട്ടുന്നതെന്ന് പറയപ്പെടുന്നു. ഇതാണ് അസിം മുനീറുമായി അടുക്കാന്‍ ട്രംപിനെ പ്രേരിപ്പിച്ചത്. യുഎസിന് പൂര്‍ണ്ണമായു കീഴടങ്ങി, സര്‍വ്വീസില്‍ നിന്നും വിരമിക്കാറായ തന്റെ ഔദ്യോഗിക ജീവിതം ഏത് വിധേനെയും നീട്ടിക്കിട്ടാനാണ് അസിം മുനീര്‍ ശ്രമിക്കുന്നത്.
പാകിസ്ഥാന്റെ സൈനികവിമാനത്താവളങ്ങള്‍ അമേരിക്കയ്‌ക്കു കൂടി ഉപയോഗിക്കാനുള്ള അനുവാദം അസിം മുനീര്‍ വഴി സംഘടിപ്പിക്കാന്‍ യുഎസ് ശ്രമിക്കുന്നതായി പറയുന്നു. ചൈന, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളെ നിരീക്ഷിക്കാന്‍ പാകിസ്ഥാനില്‍ ഒരു താവളം നല്ലതാണെന്നും യുഎസ് ചിന്തിക്കുന്നു. ചൈന വിട്ടുകൊടുക്കാതെ പിടിച്ചുവെച്ചിരിക്കുന്ന അപൂര്‍വ്വ മൂലകങ്ങള്‍ക്ക് ബദലൊരുക്കാന്‍ പാകിസ്ഥാനിലെ അപൂര്‍വ്വമൂലകങ്ങളില്‍ ഒരു പങ്ക് ലഭിക്കാനും അമേരിക്ക ശ്രമിക്കുന്നുണ്ട്. ഇങ്ങിനെ വൈവിധ്യമാര്‍ന്ന താല്‍പര്യങ്ങള്‍ പാകിസ്ഥാന്റെ കാര്യത്തില്‍ അമേരിക്കയ്‌ക്കുണ്ട്.
ഈയിടെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ ശക്തമായ സ്വാധീനമായി മാറിക്കൊണ്ടിരിക്കുകയാണ് ചൈന. അത് ഇന്ത്യയ്‌ക്ക് വലിയ ഭീഷണി എന്ന തലത്തിലേക്ക് വളര്‍ന്നിട്ടുമുണ്ട്. ചൈനയുടെ അമിതമായ ഏഷ്യന്‍ അധിനിവേശത്തിന് തടയിടാന്‍ അമേരിക്കയ്‌ക്ക് സാധിച്ചാല്‍ അത് ഇന്ത്യയ്‌ക്കും ഗുണാകും.
പക്ഷെ അതേ സമയം ജമ്മുകശ്മീരില്‍ പരമാവധി കൂഴപ്പങ്ങളും അസാമാധാനങ്ങളും വിതയ്‌ക്കാന്‍ അസിം മുനീര്‍ ശ്രമിക്കും. കാരണം യുഎസിന്റെ അജണ്ടയും ഇത് തന്നെ. കശ്മീരില്‍ കുഴപ്പങ്ങളുണ്ടായാല്‍ മാത്രമേ യുഎസിനും ഇന്ത്യാ പാക് ബന്ധങ്ങളുടെ കാര്യത്തില്‍ പ്രസക്തിയുണ്ടാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: