തിരുവനന്തപുരം: ബിജെപി വാര്‍ഡ് സമിതി അംഗങ്ങളുടെ സമ്മേളനം പുത്തരിക്കണ്ടം മൈതാനത്ത് നാളെ രാവിലെ 11.30ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ റവന്യൂ ജില്ലകളിലെ 5000 വാര്‍ഡ് സമിതികളില്‍ നിന്നുള്ള 25,000 ത്തോളം അംഗങ്ങളാണ് പങ്കെടുക്കുക. മറ്റു 10 റവന്യു ജില്ലകളിലെ അഞ്ചംഗ വാര്‍ഡ് സമിതി അംഗങ്ങളും പഞ്ചായത്ത് മുതല്‍ ജില്ലാതലം വരെയുള്ള നേതാക്കളുമടക്കം ഒന്നരലക്ഷത്തോളം പേര്‍ വെര്‍ച്വലായും പങ്കെടുക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും.
നാളെ മാരാര്‍ജി ഭവന്‍ ഉദ്ഘാടനത്തിന് ശേഷമാണ് പൊതു സമ്മേളനത്തില്‍ പങ്കെടുക്കുക ഉച്ചയ്‌ക്കുശേഷം രണ്ടിന് സംസ്ഥാന കോര്‍കമ്മിറ്റി യോഗത്തിലും പങ്കെടുക്കും.
വൈകിട്ട് നാലിന് തിരുവനന്തപുരത്തുനിന്ന് മടങ്ങും. കണ്ണൂര്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി രാത്രിയോടെ ദല്‍ഹിക്ക് പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: