തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയ പാതയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം.പാപ്പനംകോട് തുലവിളയ്‌ക്ക് സമീപമുണ്ടായ അപകടത്തില്‍ നെയ്യാറ്റിന്‍കര കവളാകുളം സായിഭവനില്‍ സായികുമാറിന്റെ മകന്‍ എസ്.കെ. ഉണ്ണിക്കണ്ണന്‍ (33) ആണ് മരിച്ചത്.
സ്വകാര്യ ആശുപത്രി ജീവനക്കാരനായ ഉണ്ണിക്കണ്ണന്‍ നെയ്യാറ്റിന്‍കരയിലേക്ക് പോകുന്ന വഴി കഴിഞ്ഞ രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്. ഉണ്ണിക്കണ്ണന്‍ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു.
ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റു. ഉണ്ണിക്കണ്ണനെ ഉടന്‍തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ വൈഷ്ണവി, മകന്‍ അദ്രിത്















