ന്യൂദല്‍ഹി: ഓര്‍ഡര്‍ ചെയ്ത് കഴിഞ്ഞാല്‍ പത്ത് മിനിറ്റിനകം സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന ക്വിക്ക് സര്‍വ്വീസ് രംഗത്തേക്ക് ആമസോണും കടന്നു. ആദ്യമായി ദല്‍ഹിയിലാണ് ആമസോണ്‍ ഈ സേവനം ആരംഭിച്ചത്.
ഇതോടെ ക്വിക്ക് സര്‍വ്വീസ് രംഗത്ത് കുത്തകകളായി വളര്‍ന്ന സെപ്റ്റോ, ബ്ലിങ്കിറ്റ്, സ്വിഗ്ഗിയുടെ ഇന്‍സ്റ്റാമാര്‍ട്ട് എന്നീ കമ്പനികള്‍ക്ക് വെല്ലുവിളിയാവുകയാണ് ആമസോണ്‍. നിത്യോപയോഗസാധനങ്ങള്‍, സ്നാക്കുകള്‍, പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ളവ വീട്ടുപടിക്കലെത്തിക്കും.
നേരത്തെ രണ്ടു ദിവസത്തിനുള്ളില്‍ സാധനങ്ങല്‍ എത്തിക്കുക, അതല്ലെങ്കില്‍ അതേ ദിവസം സാധനങ്ങള്‍ എത്തിക്കുക എന്നതിലായിരുന്നു ആമസോണ്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ പത്ത് മിനിറ്റിനകം ഡെലിവറി നല്‍കുന്ന സ്റ്റാര്‍ട്ടപ് കമ്പനകളായ സെപ്റ്റോ, ബ്ലിങ്കിറ്റ്, ഇന്‍സ്റ്റാമാര്‍ട്ട് അതിവേഗം വളരുന്നത് കണ്ടതോടെയാണ് ആമസോണും ഈ രംഗത്തേക്ക് കടന്നുവരാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: