ന്യൂദല്‍ഹി: കേരളത്തിന് 153.20 കോടിരൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. പ്രളയ, മണ്ണിടിച്ചില്‍ ബാധിത സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച ധനസഹായമായാണ് പണം അനുവദിച്ചത്.
പ്രകൃതി ക്ഷോഭമുണ്ടായ ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, അസം, മണിപ്പൂര്‍, മേഘാലയ, മിസോറാം സംസ്ഥാനങ്ങള്‍ക്കും പണം അനുവദിച്ചിട്ടുണ്ട്.
ആറ് സംസ്ഥാനങ്ങള്‍ക്കായി 1066.80 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ആകെ അനുവദിച്ചത്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാണ് പണം അനുവദിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സമൂഹ മാധ്യമത്തില്‍ കുറിച്ചു. പ്രളയം ബാധിച്ച ആറ് സംസ്ഥാനങ്ങളില്‍, അസമിന് 375.60 കോടി രൂപയും മണിപ്പൂരിന് 29.20 കോടി രൂപയും മേഘാലയയ്‌ക്ക് 30.40 കോടി രൂപയും മിസോറാമിന് 22.80 കോടി രൂപയും കേരളത്തിന് 153.20 കോടി രൂപയും ഉത്തരാഖണ്ഡിന് 455.60 കോടി രൂപയുമാണ് കേന്ദ്ര വിഹിതം അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: