ലുധിയാന : തനിക്ക് ഫലപ്രദമായ ഭരണത്തിന്റെ പേരില്‍ നൊബേല്‍ സമ്മാനം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍. അഴിമതിയുടെ വിഭാഗത്തിലാണോ നൊബേല്‍ സമ്മാനം നല്‍കേണ്ടത് എന്നതായിരുന്നു ഇതേക്കുറിച്ച് ബിജെപിയുടെ പരിഹാസം.
അഴിമതിയും കാര്യക്ഷമതയില്ലായ്മയും നിറഞ്ഞ ഭരണമായിരുന്നു അരവിന്ദ് കെജ്രിവാളിന്‍റേതെന്നും ബിജെപി കളിയാക്കി. കെജ്രിവാള്‍ മോഡല്‍ എന്ന പഞ്ചാബി ഭാഷയില്‍ എഴുതപ്പെട്ട പുസ്തകം ചണ്ഡീഗഡില്‍ പ്രകാശനം ചെയ്യുമ്പോഴായിരുന്നു തനിക്ക് നൊബേല്‍ സമ്മാനത്തിന് അര്‍ഹതയുണ്ടെന്ന് അരവിന്ദ് കെജ്രിവാള്‍. ദല്‍ഹിയിലെ തന്റെ ഭരണത്തെ തടയാന്‍ ശ്രമിച്ചെങ്കിലും മികച്ച നേട്ടങ്ങള്‍ കൊണ്ടുവന്നുവെന്ന് കെജ്രിവാള്‍ അവകാശപ്പെട്ടു. മികച്ച ഭരണത്തിന്റെ പേരില്‍ തനിക്ക് നൊബേല്‍ സമ്മാനത്തിന് അര്‍ഹതയുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു.
കെജ്രിവാള്‍ വെറുതെ ആത്മപ്രശംസ നടത്തുകയാണെന്നായിരുന്നു ബിജെപി നേതാവ് വീരേന്ദര്‍ സച് ദേവയുടെ അഭിപ്രായം. അരാജകത്വം, അഴിമതി, കാര്യക്ഷമതയില്ലായ്മ എന്നീ വിഭാഗത്തില്‍ നൊബേല്‍ സമ്മാനമുണ്ടെങ്കില്‍ തീര്‍ച്ചയായും അദ്ദേഹത്തിന് അതിന് അര്‍ഹതയുണ്ടാകുമെന്നും വീരേന്ദര്‍ സച് ദേവ പറഞ്ഞു. മദ്യലൈസന്‍സ് നല്‍കുക, മൊഹല്ല ക്ലിനിക്ക് ഏര്‍പ്പെടുത്തുക, കോടികളുടെ ആഡംബരവസതി നിര്‍മ്മിക്കുക തുടങ്ങി സര്‍വ്വമേഖലകളിലും അഴിമതി ആം ആദ്മി സര്‍ക്കാരിനെ പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: