തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ക്കായുള്ള വോട്ടര്‍ പട്ടിയുടെ രജിസ്‌ട്രേഷന്‍ പ്രക്രിയയില്‍ ഗുരുതരമായ ആശങ്കകളും സാങ്കേതികപരമായ ചില വീഴ്ചകളും ഉണ്ടെന്നും അവന്‍ പരിഹരിക്കണമെന്നും ബിജെപി ഇലക്ഷന്‍ കമ്മീഷനോട് അഭ്യര്‍ത്ഥിച്ചു. വീഴ്ചകള്‍ പരിഹരിച്ചില്ലെങ്കില്‍ നിരവധി വോട്ടര്‍മാര്‍ പട്ടികയില്‍ നിന്ന് പുറത്താകും.
ഈ പ്രശ്‌നം ഉണ്ടാകാതിരിക്കാനാണ് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് ജൂലൈ 19ന് രാഷ്‌ട്രീയ പാര്‍ട്ടികളുടെ യോഗം വിളിക്കുമെന്ന് സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ എ ഷാജഹാന്‍ ബിജെപി പ്രതിനിധി സംഘത്തെ അറിയിച്ചു.
വോട്ടര്‍ പട്ടികയിലേക്കുള്ള ഇപ്പോഴത്തെ രജിസ്‌ട്രേഷന്‍ സംവിധാനം ലളിതമായി കൈകാര്യം ചെയ്യാന്‍ കഴിയുന്നതല്ലെന്ന് ബിജെപി നല്‍കിയ നിവേദനത്തില്‍ ചൂണ്ടികാട്ടി. പൊതുജനങ്ങള്‍ക്ക് എളുപ്പവുമാകാനും ഉപയോഗിക്കാനും കഴിയുന്ന ലളിതമായ രജിസ്‌ട്രേഷന്‍ സംവിധാനം നടപ്പിലാക്കണം.
സര്‍വകക്ഷിയോഗം വിളിച്ച് വോട്ടര്‍ പട്ടിക രജിസ്‌ട്രേഷന്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും അഭിപ്രായം സ്വീകരിക്കാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഒരു യോഗം വിളിക്കണം.പൗരന്മാരുടെ വോട്ടാവകാശം നഷ്ടപ്പെടാതെ ജനാധിപത്യാവകാശം വിനിയോഗിക്കാനുള്ള അവസരങ്ങള്‍ ലളിതമാക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ പരാതിയാണ് ബിജെപി നേതൃസംഘം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്.
സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നിര്‍ദ്ദേശപ്രകാരം
മുതിര്‍ന്ന ബിജെപി നേതാക്കളായ അഡ്വക്കേറ്റ് എസ്. സുരേഷ് കുമാര്‍, ജെ.ആര്‍. പത്മകുമാര്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് ബിജെപി സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: