മലപ്പുറം:: ഗവര്‍ണറുടെ ഔദാര്യം പറ്റിയ ശേഷം പുറത്ത് പ്രതിഷേധം നടത്തുന്നത് എസ് എഫ് ഐയുടെ നാടകമെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. ഗവര്‍ണറുടെ ലെറ്റര്‍ പാഡില്‍ ദാനമായി നല്‍കിയ സെനറ്റ് അംഗത്വം രാജിവെച്ചു വേണം എസ് എഫ് ഐ സമരം നടത്താനെന്ന് നവാസ് പറഞ്ഞു.
ഗവര്‍ണറുടെ ഔദാര്യം പറ്റി എന്നിട്ട് പുറത്ത് പ്രതിഷേധം നടത്തുന്ന അന്തര്‍ നാടകങ്ങള്‍ നടത്തുകയാണ് എസ് എഫ് ഐ. കേരള രജിസ്ട്രാര്‍ ആര്‍എസ്എസ് പരിപാടിക്ക് കേരള സര്‍വകലാശാലയില്‍ അനുമതി കൊടുക്കുമ്പോള്‍ എസ്എഫ്‌ഐ മിണ്ടാതെ ഇരുന്നെന്നും നവാസ് പറഞ്ഞു.
സെനറ്റ് ഹാളിനകത്ത് പരിപാടി നടത്താന്‍ അനുമതി നല്‍കിയത് രജിസ്ട്രാറാണ്. ഇതേ രജിസ്റ്റാര്‍ നേരത്തെയും ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. അന്ന് എസ്എഫ്‌ഐ മൗനം പാലിച്ചു. ഇപ്പോള്‍ എസ്എഫ്‌ഐക്ക് ധാര്‍മികത പൂത്തുലഞ്ഞു. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പുറത്തല്ല രാജ്ഭവന്റെ മുന്നിലാണ് എസ് എഫ് ഐ സമരം നടത്തേണ്ടതെന്നും പി കെ നവാസ് പറഞ്ഞു.
അതേസമയം ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ വ്യാഴാഴ്ച രാജ്ഭവന്‍ മാര്‍ച്ച് നടത്തി. പൊലീസ് ബാരിക്കേഡ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു.സംസാരിച്ച നേതാക്കള്‍ ഗവര്‍ണര്‍ക്കും വിസിക്കും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: