പട്ന : ബീഹാറിൽ ബന്ദിനിടെ ശക്തി കാട്ടാനായി റെയിൽ വേ പാളത്തിലെത്തിയ ആർ ജെഡി പ്രവർത്തകർക്ക് ഒടുവിൽ ഓടി രക്ഷപെടേണ്ട അവസ്ഥ . കൊടിയും പിടിച്ച് പാളത്തിൽ നിന്നെങ്കിലും ട്രെയിൻ ലോക്കോ പൈലറ്റ് നിർത്താതെ വന്നതോടെയാണ് പ്രവർത്തകർ ചിതറിയോടിയത് .
ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയാണ്. ബീഹാറിൽ നടന്ന ഈ സമീപകാല സംഭവം ഇപ്പോൾ രാജ്യമെമ്പാടും ചർച്ചാ വിഷയമായി മാറിയിരിക്കുന്നു.ആർജെഡി പ്രവർത്തകർ ട്രാക്കിൽ സുഖമായി ഇരുന്ന് ധർണ നടത്തുമ്പോഴാണ്, അപ്രതീക്ഷിതമായി എക്സ്പ്രസ് ട്രെയിൻ ആ ട്രാക്കിൽ എത്തിയത് . ട്രെയിൻ നിർത്തുമെന്ന് എല്ലാവരും കരുതി. പക്ഷേ ട്രെയിൻ നിർത്തിയില്ല, സൈറൺ മുഴക്കി മുന്നിലേയ്‌ക്ക് പാഞ്ഞു. ഒടുവിൽ പ്രതിഷേധിക്കാൻ എത്തിയവർ ഓടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: