തിരുവനന്തപുരം: കേരള സര്‍വകലാശാല ആസ്ഥാനത്ത് എസ്എഫ്‌ഐക്കാര്‍ നടത്തിയ ആക്രമണത്തിന് സഹായിച്ചത് പോലീസും സര്‍വകലാശാല ഉദ്യോഗസ്ഥരും ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുമാണെന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നു. സര്‍വകലാശാലയുടെ വലിയ ഗേറ്റ് കടന്ന് പ്രധാന വാതില്‍ തല്ലിപ്പൊളിച്ചാണ് എസ്എഫ്‌ഐക്കാര്‍ ഉള്ളിലേക്ക് പ്രവേശിച്ചത്. ഇതിനു പോലീസ് വേണ്ട സഹായം നല്‍കി. ഈ സമയം ഇടത് യൂണിയനിലെ ജീവനക്കാര്‍ സെനറ്റ് ഹാളിലെ വാതിലുകള്‍ തുറന്ന് വിദ്യാര്‍ത്ഥിനികളെ വിസിയുടെ ഓഫീസിന് അടുത്ത് വരെ എത്തിച്ചു.
കുറച്ച് എസ്എഫ്‌ഐക്കാര്‍ കെട്ടിടത്തിന്റെ സണ്‍ഷൈഡ് വഴി ഉള്ളിലേക്ക് കടന്നു. ജനല്‍ തുറന്ന് നല്‍കിയത് ജീവനക്കാര്‍ ആയിരുന്നു. എകെജി സെന്ററിന് സമീപത്തെ മതില്‍ ചാടിക്കടക്കാന്‍ സഹായിച്ചത് സിന്‍ഡിക്കേറ്റ് അംഗങ്ങളായിരുന്നു.
അതിനിടെ പോലീസിനെ ആക്രമിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് വാഹനത്തിലേക്ക് കയറ്റവേ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി സന്തോഷ്‌കുമാര്‍ സ്ഥലത്തെത്തി തടഞ്ഞു. പിന്നീട് ആരെയും അറസ്റ്റ് ചെയ്യാന്‍ ഡിവൈഎസ്പി അനുവദിച്ചില്ല. പോലീസ് വാനിലേക്കു കയറ്റിയ എല്ലാ അക്രമികളെയും ജില്ലാ നേതാവിനെയും ഡിവൈഎസ്പി സന്തോഷ് കുമാര്‍ ഇടപെട്ട് മോചിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. ഒടുവില്‍ സന്തോഷ്‌കുമാര്‍ ഇടപെട്ട് സിപിഎം നേതാക്കളുമായി സംസാരിച്ച ശേഷം 27 പ്രതികളെ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: