ന്യൂദല്‍ഹി: വനവാസി സ്വാതന്ത്ര്യസമരനായകന്‍ തലക്കര ചന്തുവിന്റെ പേരില്‍ വയനാട്ടില്‍ സ്ഥാപിക്കുന്ന മ്യൂസിയത്തിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രപട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി ജൂവല്‍ ഒറാം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് ഉറപ്പ് നല്‍കി. ഈ ആവശ്യം ഉന്നയിച്ച് ജോര്‍ജ് കുര്യന്‍, ജൂവല്‍ ഒറാമിന് നിവേദനം നല്‍കി. 2017- 18 സാമ്പത്തിക വര്‍ഷമാണ് വയനാട്ടില്‍ തലക്കര ചന്തു മ്യൂസിയം നിര്‍മാണത്തിന് തുക അനുവദിച്ചത്. മൊത്തം പ്രൊജക്ട് ചെലവ് 16.16 കോടി രൂപയാണ്. അതില്‍ 15 കോടി കേന്ദ്രവിഹിതമാണ്. വയനാട്ടിലെ സുഗന്ധഗിരിയില്‍ 20 ഏക്കര്‍ സ്ഥലത്താണ് മ്യൂസിയം പണിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: