മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പുനര്‍വികസന പദ്ധതിക്ക് കരാറായി. മുംബൈയിലെ മോത്തിലാല്‍ നഗര്‍ കോളനിയുടെ പുനര്‍വികസനത്തിനായി അദാനി പ്രോപ്പര്‍ട്ടീസുമായി മഹാരാഷ്‌ട്ര ഹൗസിംഗ് ആന്‍ഡ് ഏരിയ ഡെവലപ്മെന്റ് അതോറിറ്റി (മഹാഡ) കരാറില്‍ ഒപ്പുവച്ചു. മുംബൈയിലെ ധാരാവി ചേരി പുനര്‍വികസന പദ്ധതിക്ക് ശേഷം അദാനിയുടെ രണ്ടാമത്തെ വലിയ പുനര്‍വികസന പദ്ധതിയാണിത്. പുതിയ പദ്ധതിയില്‍ ഏറ്റവും കുറഞ്ഞ തുകയ്‌ക്ക് ലേലത്തില്‍ പങ്കെടുത്തത് അദാനി പ്രോപ്പര്‍ട്ടീസ് ആയിരുന്നു.
മോത്തിലാല്‍ നഗറിലെ 142 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന 1, 2, 3 കോളനികളാണ് പുനര്‍വികസിപ്പിക്കുന്നത്. 36,000 കോടി രൂപയുടേതാണ് പദ്ധതി. 1,600 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള അപ്പാര്‍ട്ടുമെന്റുകളില്‍ കോളനിനിവാസികള്‍ക്ക് സൗജന്യ പുനരധിവാസം ഉറപ്പാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: