തിരുവനന്തപുരം: ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സിബിഷന്റെ രണ്ടാമത് എഡിഷന്‍ 2026 ജനുവരി 16 മുതല്‍ 18 വരെ കൊച്ചി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കും. കേരള സ്‌റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ (കെഎസ്എസ്‌ഐഎ), മെട്രോ മാര്‍ട്ട് എന്നിവയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യവസായ വകുപ്പിന്റെയും കേന്ദ്ര എംഎസ്എംഇ മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് മൂന്നു ദിവസത്തെ വ്യാവസായിക മേള സംഘടിപ്പിക്കുന്നത്. കെഎസ്എസ്‌ഐഎയുടെ അഫിലിയേറ്റഡ് സംഘടനകളും എക്‌സ്‌പോയുമായി സഹകരിക്കും.
രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള അഞ്ഞൂറോളം മെഷിനറി നിര്‍മ്മാതാക്കളുടെ ഉല്‍പന്നങ്ങളും മെഷിനറികളും മേളയില്‍ പ്രദര്‍ശിപ്പിക്കും. വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകള്‍, പ്രസന്റേഷനുകള്‍, പുതിയ ഉല്‍പന്നങ്ങളുടെ ഉദ്ഘാടനം, സംവാദങ്ങള്‍ തുടങ്ങിയവയും മേളയുടെ ഭാഗമാണ്.
കെഎസ്എസ്‌ഐഎ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീന്‍, ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോ ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. രാമചന്ദ്രന്‍ നായര്‍, എക്‌പോ സിഇഒ. സിജി നായര്‍, കെഎസ്എസ്‌ഐഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഫസലുദ്ദീന്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇസഹാക്ക് കെ., തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പ്രദീപ്കുമാര്‍ സി.എസ്., കെഎസ്എസ്‌ഐഎ ന്യൂസ് എഡിറ്റര്‍ സലിം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: