തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ ഹോട്ടലുടമ കൊല്ലപ്പെട്ടനിലയില്‍. വഴുതക്കാട് കേരള കഫേ സഹ ഉടമ ജസ്റ്റിന്‍ രാജ് ആണ് മരിച്ചത്. പ്രതികളെ അടിമലത്തുറയില്‍ നിന്ന് പിടികൂടി.
പ്രതികളെ പിടികൂടാന്‍ പോയ പൊലീസുകാരെ ആക്രമിച്ചു.നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റതായാണ് വിവരം.
ഹോട്ടല്‍ ജീവനക്കാര്‍ താമസിക്കുന്ന വീടിന് പിന്നില്‍ കിടക്ക കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിന് ശേഷം ഹോട്ടലിലെ ജീവനക്കാരായ വിഴിഞ്ഞം സ്വദേശിയെയും നേപ്പാള്‍ സ്വദേശിയെയും കാണാതായിരുന്നു. ഇവരെയാണോ പിടികൂടിയതെന്ന് വ്യക്തമല്ല. കൊലപാതകത്തിന് പിന്നിലെ കാരണം അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: