പത്തനംതിട്ട: കോന്നി പയ്യനാമണ്ണിലെ പാറമടയില്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞ് വീണ് കുടുങ്ങിയ ഹിറ്റാച്ചി ഓപ്പറേറ്റര്‍ ബിഹാര്‍ സ്വദേശി അജയുടെ മൃതദേഹം കണ്ടെത്തി.പാറമടയില്‍ ഹിറ്റാച്ചിയുടെ ക്യാബിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പാറമടയില്‍ ഇറങ്ങി മൃതദേഹം പുറത്തെടുത്തു.അപകടമുണ്ടായി 30 മണിക്കൂറിന് ശേഷമാണ് രണ്ടാമത്തെ മൃതദേഹം പുറത്തെടുത്തത്.
ക്യാബിന് ഉള്ളിലും നിറയെ പാറകള്‍ നിറഞ്ഞിരുന്നു.ഇവിടേക്ക് ദൗത്യസംഘം വടംകെട്ടി ഇറങ്ങി.നേരത്തെ നിര്‍ത്തിവെച്ച രക്ഷാദൗത്യം 8 മണിക്കൂറിന് ശേഷമാണ് പുനരാരംഭിച്ചത്.പ്രദേശത്ത് മഴയുണ്ടായിരുന്നതും പാറകള്‍ വീണ്ടും ഇടിയുന്നതും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി.ലോംഗ്ബൂം എസ്‌കവേറ്റര്‍ എത്തിച്ചാണ് രക്ഷാദൗത്യം പുനരാരംഭിച്ചത്.
തിങ്കളാഴ്ച വൈകുന്നേരമാണ് കോന്നി പയ്യനാമണ്‍ പാറമടയില്‍ അപകടമുണ്ടായത്. രണ്ട് തൊഴിലാളികളാണ് ഹിറ്റാച്ചിക്കുള്ളില്‍ കുടുങ്ങിയത്.ഇതില്‍ ഒഡീഷാ സ്വദേശി മഹാദേവിന്റെ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു. അടിയില്‍പെട്ടുപോയ രണ്ടാമത്തെയാളെ പുറത്തെടുക്കാന്‍ അഗ്നിരക്ഷാ സേനയ്‌ക്ക് പോലുംകഴിയാത്ത സ്ഥിതിയായിരുന്നു. ഇന്ന് രാവിലെ പ്രത്യേക റോപ്പുകള്‍ ഉപയോഗിച്ച് ഹിറ്റാച്ചി കിടക്കുന്ന സ്ഥലത്തെത്തി ദൗത്യസംഘം പരിശോധന നടത്തിയെങ്കിലും മണ്ണുമാന്തി യന്ത്രത്തിന്റെ ക്യാബിന് മുകളില്‍ വലിയ പാറകള്‍ മൂടിയ നിലയിലായിരുന്നു. മനുഷ്യശേഷി ഉപയോഗിച്ച് പാറക്കഷ്ണങ്ങള്‍ മാറ്റാന്‍ കഴിയുന്ന സ്ഥിതിയായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: