കോഴിക്കോട് : സംസ്ഥാനത്തെ സ്‌കൂള്‍ സമയമാറ്റത്തില്‍ സമരത്തിനൊരുങ്ങി സമസ്ത. സര്‍ക്കാരിന് നല്‍കിയ പരാതി പരിഗണിക്കാത്തതിനാലാണ് സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ സമരത്തിന് തയാറെടുക്കുന്നത്.
എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയമാണ് അരമണിക്കൂര്‍ കൂട്ടിയത്. ഇതിനെതിരെയാണ് സമസ്ത രംഗത്ത് എത്തിയത്. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഇക്കാര്യം ധരിപ്പിച്ചിച്ചെങ്കിലും തീരുമാനം മാറ്റുന്നത് പ്രായോഗികമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തിലാണ് സമസ്ത പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നത്.
വ്യാഴാഴ്ച കോഴിക്കോട് ടൗണ്‍ ഹാളില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടക്കും.സമയമാറ്റം പതിനൊന്നായിരം മദ്രസകളെയും 12 ലക്ഷം വിദ്യാര്‍ഥികളെയും ബാധിക്കുമെന്നാണ് സമസ്തയുടെ വാദം.സര്‍ക്കാര്‍ പുനഃപരിശോധന നടത്തണമെന്നും തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നുമാണ് സമസ്ത ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: