തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ മാസം 12 ന് ബിജെപിയുടെ പുതിയ സംസ്ഥാന കാര്യാലയം ഉദ്ഘാടനം ചെയ്യും. അദ്ദേഹം 11ന് രാത്രി തിരുവനന്തപുരത്ത് എത്തും.
പന്ത്രണ്ടിന് ഉച്ചയ്‌ക്ക് 12:30-ന് പുത്തരിക്കണ്ടം മൈതാനത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ മുപ്പതിനായിരത്തിലധികം വരുന്ന ബൂത്ത് തല നേതാക്കളെ അമിത് ഷാ അഭിസംബോധന ചെയ്യും.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം കൂടിയാണ് സമ്മേളനം.
ബിജെപി സംസ്ഥാന നേതൃയോഗത്തിലും ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കും. ഉച്ചകഴിഞ്ഞ 3 മണിയോടെ അദ്ദേഹം മടങ്ങുമെന്നും സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: