തിരുവനന്തപുരം: നാളെ ഇടത്-വലത് തൊഴിലാളി യൂണിയനുകൾ നടത്താൻ പോകുന്ന പണിമുടക്ക് കേരളത്തിന്റെ വികസനത്തെ പിന്നോട്ട് അടിക്കുന്നത്: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
കേ രളത്തിന്റെ സാമ്പത്തിക അവസ്ഥ എല്ലാവർക്കും അറിയാം. സാമ്പത്തിക പരാജയവും സാമ്പത്തിക പ്രതിസന്ധിയും ആണ് നമ്മൾ ഇന്ന് അനുഭവിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലെല്ലാം ഈ പ്രതിസന്ധി വ്യക്തമാണ്. കടം മേടിച്ചു ജീവിക്കുന്ന അവസ്ഥയിലാണ് സംസ്ഥാന സർക്കാർ. ആശാ വർക്കർമാർക്കും സർക്കാർ ജീവനക്കാർക്കും ശമ്പളവും പെൻഷനും എല്ലാം പ്രതിസന്ധിയിലാണ്.
ഈ സാഹചര്യത്തിൽ നടക്കുന്ന പണിമുടക്ക് കേരളത്തിലെ അവസ്ഥയെ കൂടുതൽ വഷളാക്കും. “വികസിത കേരളം സൃഷ്ടിക്ക്” എന്നതാണ് ബിജെപിയുടെ പ്രഖ്യാപിത നിലപാട്. അതിന് നിക്ഷേപങ്ങൾ വേണം. ഭരണം താരൻപിള്ളയിടങ്ങളിൽ നിക്ഷേപം വരും. എന്നാൽ നിക്ഷേപകരെയും ടാലന്റുകളെയും കേരളത്തിൽ നിന്ന് ആട്ടിപ്പായിക്കുന്ന നയമാണ് ഇടത്-വലത് മുന്നണികൾ സ്വീകരിക്കുന്നത്.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിക്ഷേപകരെ സ്വാഗതം ചെയ്യുമ്പോൾ കേരളം പുറംതിരിഞ്ഞ് നിൽക്കുന്നു. കേരളം മാത്രം തകർന്ന രാഷ്‌ട്രീയമാണ് ഉയർത്തിപ്പിടിച്ച് പണിമുടക്ക് നടത്തുന്നത്. അതിന്റെ ഫലം നിക്ഷേപകർ ഇവിടേക്ക് തിരിഞ്ഞുനോക്കില്ല. ഉത്തർപ്രദേശ്, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിക്ഷേപകർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുമ്പോൾ കേരളം നൽകുന്നത് പണിമുടക്കും സമരവുമാണ്.
ട്രേഡ് യൂണിയനുകൾക്ക് ബിജെപി എതിരല്ല. എന്നാൽ രാജ്യത്തിന്റെ പുരോഗതിയെ തകർക്കുന്ന രീതിയിലേക്ക് ട്രേഡ് യൂണിയനുകൾ നിലപാട് സ്വീകരിക്കരുത്. പ്രതിഷേധിക്കാനും സമരം ചെയ്യാനും എല്ലാവർക്കും ജനാധിപത്യപരമായി അവകാശമുണ്ട്. എന്നാൽ സ്റ്റേറ്റ് സ്പോൺസർഡ് പണിമുടക്ക് പാടില്ല എന്നാണ് ബിജെപി നിലപാട്. പ്രതിഷേധിക്കാൻ തൊഴിലാളി സംഘടനകൾക്ക് അവകാശമുണ്ട്, പക്ഷേ സർക്കാർ പിന്തുണയ്‌ക്കാൻ പാടില്ല.
സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം ജനങ്ങൾക്ക് വേണ്ടി സാമ്പത്തിക രംഗം മെച്ചപ്പെടുത്തുക എന്നതാണ്. പണിമുടക്കിന്റെ പ്രത്യയശാസ്ത്രം പാർട്ടി ഉപേക്ഷിക്കണം. യൂണിയനുകൾ ചെയ്യേണ്ടത് യുവാക്കൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്ന ഫ്രെയിംവർക്കാണ്.
“ചൈനയോട് ബഹുമാനം ഉണ്ട്” എന്ന് പറയുന്ന കമ്മ്യൂണിസ്റ്റ് നേതാക്കൾ ചൈനയിൽ നിന്ന് ആദ്യം പഠിക്കേണ്ടത് അവിടെ പണിമുടക്കും സമരവും ഇല്ല എന്നതാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: