തൃശൂർ: കേന്ദ്ര സർക്കാരിനെതിരെ ഇടതുപക്ഷ സംഘടനകളും സംസ്ഥാന സർക്കാരും നാളെ നടത്താനിരിക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ, സമരം പൊളിക്കാൻ സംസ്ഥാന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ രംഗത്ത്. ദേശീയ പണിമുടക്കിൽ കെഎസ്ആർടിസി ഭാഗമാകില്ലെന്ന് മന്ത്രി ഗണേഷ് കുമാർ. അറിയിച്ചു. പണിമുടക്കിന് തൊഴിലാളികൾ നോട്ടീസ് നൽകിയിട്ടില്ലെന്നും കെഎസ്ആർടിസി ജീവനക്കാർ സന്തുഷ്ടരാണെന്നും മന്ത്രി വ്യക്തമാക്കി.
മുമ്പ് നടത്തിയ പണിമുടക്കുകളിൽ കെഎസ്ആർടിസിക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. അതിനാൽ കെ എസ് ആർ ടി സി സർവീസ് നടത്തുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് നടത്തുന്ന സമരത്തിലും മന്ത്രി പ്രതികരിച്ചു. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധന പെട്ടെന്ന് നടപ്പാക്കാന്‍ കഴിയില്ലെന്നും വിദ്യാര്‍ത്ഥികളുമായി സംസാരിച്ച് മാത്രമെ തീരുമാനം എടുക്കാന്‍ കഴിയുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
സ്വകാര്യ ബസില്‍ വിദ്യാര്‍ത്ഥികള്‍ അല്ലാത്തവര്‍ കയറി എസ് ടി ടിക്കറ്റ് എടുക്കുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്. അത് ഒരു പ്രശ്‌നമാണ്. കെഎസ്ആര്‍ടിസിയിലെ പോലെ ഒരു ആപ്പ് സ്വകാര്യബസിനും അനുവാദിക്കാം. അത് വച്ച് കുട്ടികള്‍ക്ക് പാസ് വാങ്ങാം. ആര്‍ടിഒയോ ജോയിന്റ് ആര്‍ടിഒയോ ആയിരിക്കും അത് ഇഷ്യൂ ചെയ്യുക. സ്പീഡ് ഗവേര്‍ണര്‍ ഊരിയിടാനാണ് അവരുടെ ആവശ്യം ഇത് നടക്കുമോ നിങ്ങള്‍ പറയും. അവര്‍ ചോദിക്കുന്ന സ്ഥലത്ത് പെര്‍മിറ്റ് കൊടുക്കണം എന്നൊക്കെയാണ് സ്വകാര്യ ബസ് ജീവനക്കാരുടെ ആവശ്യം. ഇത് നടത്താന്‍ കഴിയുമോയെന്നും മന്ത്രി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: