എറണാകുളം: അങ്കമാലി അയ്യമ്പുഴയില്‍ പനി ബാധിച്ചു മരിച്ച പെണ്‍കുട്ടിയുടെ വീട്ടില്‍ വളര്‍ത്തുന്ന നായക്ക് പേ വിഷ ബാധയെന്ന് സംശയം. ചുള്ളി പടയാട്ടി വീട്ടില്‍ ഷിജുവിന്റെ മകള്‍ ജലീറ്റയാണ് ശനിയാഴ്ച മരിച്ചത്.
കുട്ടിയുടെ സാമ്പിളുകള്‍ പരിശോധനയ്‌ക്ക് അയച്ചു.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നിട്ടില്ല.
വളര്‍ത്തു നായ രണ്ടാഴ്ച മുമ്പ് ചത്തിരുന്നു. അയല്‍പക്കത്തെ നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിലാണ് ഈ നായയുടെ സാമ്പിള്‍ കൂടി പരിശോധനയ്‌ക്ക് അയച്ചത്.
നായക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് പ്രദേശത്തെ വളര്‍ത്തു മൃഗങ്ങള്‍ക്ക് കുത്തിവെപ്പ് എടുക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. സമീപവാസികളെയും പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: