ന്യൂദല്‍ഹി: ഫ്യൂഷൈറ്റ് ശിലയുടെ പീഠത്തില്‍ കൈകൊണ്ട് കൊത്തിയെടുത്ത വെള്ളി സിംഹവും മധുബനി പെയിന്റിംഗുമാണ് അര്‍ജന്റീനയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരത ജനതയുടെ സമ്മാനമായി നല്‍കിയത്. രാജസ്ഥാന്റെ പ്രശസ്തമായ ലോഹനിര്‍മ്മാണത്തിന്റെയും രത്ന കലാവൈഭവത്തിന്റെയും പ്രതീകമാണിത്. ഏറെ കൊത്തുപണികളുള്ള വെള്ളി സിംഹം ധൈര്യത്തെയും നേതൃത്വത്തെയുമാണ് അടയാളപ്പെടുത്തുന്നത്.
വളരെ അപൂര്‍വമായ ഫ്യൂഷൈറ്റ് കല്ല് ഭാരതത്തിന്റെ ധാതു നിക്ഷേപങ്ങളില്‍ വിലപ്പെട്ടതാണ്. ഇത് ‘രോഗശാന്തിയുടെയും പ്രതിരോധശേഷിയുടെയും കല്ല്’ എന്നാണറിയപ്പെടുന്നത്. ഫ്യൂഷൈറ്റ് പീഠം രാജസ്ഥാനിലൂടെ ഭാരതത്തിന്റെ പ്രകൃതി സൗന്ദര്യവും സമ്പത്തും പ്രതീകവല്‍ക്കരിക്കുന്നു.
ഭാരതത്തിലെ ധാതു സമ്പന്നമായ പ്രദേശങ്ങളില്‍ നിന്ന് ലഭിക്കുന്ന വെള്ളിയും ഫ്യൂഷൈറ്റും ഉപയോഗിച്ച് രാജസ്ഥാനി കരകൗശല വിദഗ്ധര്‍ നിര്‍മ്മിച്ച ഈ കലാസൃഷ്ടി രാജ്യത്തിന്റെ സമ്പന്നമായ കലാപരവും ഭൂമിശാസ്ത്രപരവുമായ പൈതൃക പ്രത്യേകതയും ലോക ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് പ്രധാനമന്ത്രിയുടെ സമ്മാനം തെരഞ്ഞെടുക്കല്‍ വഴി സഹായകമാക്കുകയായായിരുന്നു.
മധുബനി പെയിന്റിങ് ബീഹാറിലെ മിഥില മേഖലയില്‍ നിന്നുള്ള ഭാരതത്തിന്റെ ഏറ്റവും പഴക്കമുള്ള നാടോടി കലാ പാരമ്പര്യങ്ങളുടെ പ്രതീകമാണ്. സൂര്യദേവനെയാണ് മോദി സമ്മാനിച്ച ചിത്രത്തില്‍ ആലേഖനം ചെയ്തിട്ടുള്ളത്. വര്‍ണ്ണശബളിമ, സങ്കീര്‍ണ്ണമായ പാറ്റേണുകള്‍, പ്രകൃതിദത്ത നിറങ്ങള്‍ എന്നിവയ്‌ക്ക് പേരുകേട്ട മധുബനി കല, ചുവരുകളില്‍ അലങ്കരിക്കുന്നത് സമൃദ്ധി കൊണ്ടുവരാനും ദോഷങ്ങള്‍ അകറ്റാനുമാണെന്നാണ് പരമ്പരാഗത വിശ്വാസം.
ഊര്‍ജ്ജത്തിന്റെയും ജീവിതത്തിന്റെയും പ്രതീകമായ സൂര്യനും ചുറ്റും പൂക്കളും കൊണ്ട് അലങ്കരിച്ചതാണ് ഈ ചിത്രരചനാ ശൈലിയുടെ പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: