തിരുവനന്തപുരം: വൈസ് ചാൻസലർ ഡോ. സിസ തോമസ് പിരിച്ചുവിട്ട സിൻഡിക്കേറ്റ് യോഗത്തിൽ ചട്ടവിരുദ്ധമായി പങ്കെടുത്ത ജോയിന്റ് റജിസ്ട്രാർ ഹരികുമാറിനെതിരെ നടപടി. ജോയിൻ്റ് രജിസ്ട്രാറുടെ പദവിയിൽ നിന്നും ഹരികുമാറിനെ നീക്കി. പകരം ചുമതല മിനി കാപ്പന് നൽകി വൈസ് ചാൻസലർ ഡോ. സിസ തോമസ്. രജിസ്ട്രാർ അനികുമാറിനെ സസ്പെൻ്റ് ചെയ്ത ശേഷം പകരം ചുമതല ഹരികുമാറിനായിരുന്നു. ഭരണവിഭാഗത്തിൽ നിന്നും ഹരികുമാറിനെ നീക്കിയിട്ടുണ്ട്. പകരം ചുമതല മറ്റൊരു ജോയിൻ്റ് രജിസ്ട്രാർ ഹേമ ആനന്ദിന് നൽകി.
പിരിച്ചു വിട്ട ശേഷവും സിൻഡിക്കേറ്റ് യോഗത്തിൽ തുടർന്ന ജോയിന്റ് രജിസ്ട്രാർ, ചട്ട വിരുദ്ധമായി ചേർന്ന സിൻഡിക്കേറ്റ് യോഗത്തിന്റെ മിനുട്സ് അംഗീകരിച്ചതിനെ വൈസ് ചാൻസലർ വിശദീകരണം തേടിയിരുന്നു. ഇന്ന് രാവിലെ 9 മണിക്കുള്ളിൽ മറുപടി നൽകാനാണ് ജോയിൻ രജിസ്ട്രാർക്ക് വിസി നൽകിയ നിർദ്ദേശം. എന്നാൽ സമയപരിധി കഴിഞ്ഞിട്ടും ജോയിൻ രജിസ്ട്രാർ വിശദീകരണം നൽകിയിരുന്നില്ല. അദ്ദേഹം അവധിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് നടപടി.
വൈസ് ചാൻസലർ പിരിച്ചുവിട്ട സിൻഡിക്കേറ്റ് യോഗത്തിൽ ജോയിന്റ് റജിസ്ട്രാർ പങ്കെടുത്തത് ചട്ടവിരുദ്ധമാണെന്നാണ് ചൂണ്ടിക്കാട്ടിയായിരുന്നു വിസി നോട്ടീസ് നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: