ശ്രീനഗർ ; ഇസ്ലാമിനെ പരാജയപ്പെടുത്താൻ ആർക്കും കഴിയില്ലെന്ന് നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള . ശ്രീനഗറിൽ നടന്ന മുഹറം ഘോഷയാത്രയിൽ സംസാരിക്കുകയായിരുന്നു ഫാറൂഖ് അബ്ദുള്ള . ഇസ്ലാം സ്നേഹവും സാഹോദര്യവും പഠിപ്പിക്കുന്ന മതമാണെന്നും അദ്ദേഹം പറഞ്ഞു.
‘ സമാധാനസന്ദേശം നൽകുന്ന മതമാണിത്. ഇമാം ഹുസൈനും ഈ സന്ദേശം സ്വീകരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അടിച്ചമർത്തലിനും തിന്മയ്‌ക്കുമെതിരെ പോരാടാൻ കർബല നമ്മോട് പറയുന്നു. എല്ലാ പ്രതിസന്ധികളെയും മറികടന്ന് നമ്മൾ അതിജീവിക്കും. ഇസ്ലാമിനെ പരാജയപ്പെടുത്താൻ ആർക്കും കഴിയില്ല. ഇസ്ലാമിന് പ്രതീക്ഷ നൽകിയ സ്ഥലമാണ് കർബല‘ -ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
മുഹറം ഘോഷയാത്രയ്‌ക്ക് മതിയായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വഴിയിൽ സുരക്ഷാ സേനയെ വിന്യസിച്ചിരുന്നു















