ജയ്പൂര്‍: പോലീസാകാന്‍ ആഗ്രഹിച്ചെങ്കിലും പരീക്ഷയില്‍ പരാജയപ്പെട്ടപ്പോള്‍ വളഞ്ഞ വഴിയില്‍ പോലീസാകാന്‍ ശ്രമിച്ച രാജസ്ഥാന്‍ സ്വദേശിയായ യുവതി പിടിയിലായി. വ്യാജ രേഖകളുടെ പിന്‍ബലത്തോടെ പൊതുസമൂഹത്തിന് മുന്നില്‍ സബ് ഇന്‍സ്പെക്ടറായി തിളങ്ങിയ മോണ ബുഗാലിയയാണ് ഒടുവില്‍ പിടിയിലായത്. പോലീസുദ്യോഗസ്ഥരുടെ വിരുന്നുകളിലും ചടങ്ങുകളിലും പങ്കെടുത്ത് ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം നിന്ന് ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചാണ് മോണ തട്ടിപ്പു നടത്തിയത്.
രണ്ടു വര്‍ഷത്തോളം മോണ പോലീസിനെയും നാട്ടുകാരെയും പറ്റിച്ചു. 2023 ല്‍ തട്ടിപ്പ് പുറത്തായപ്പോള്‍ ഒളിവില്‍ പോയ മോണ കഴിഞ്ഞ ദിവസം രാജസ്ഥാനിലെ സിക്കാറില്‍നിന്ന് നിന്ന് അറസ്റ്റിലായി. 2021 ല്‍ പോലീസ് പരീക്ഷയില്‍ യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ട മോണ ‘മൂലി ദേവി’ എന്ന പേരില്‍ വ്യാജ രേഖകള്‍ സൃഷ്ടിച്ച് സബ് ഇന്‍സ്പെക്ടറായി സെലക്ഷന്‍ കിട്ടിയെന്ന് അവകാശപ്പെടുന്ന സന്ദേശം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. പിന്നീട് യൂണിഫോമില്‍ പരേഡ് ഗ്രൗണ്ടുകളിലടക്കം എത്തി. പോലീസുകാര്‍ക്ക് മാത്രമായുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ മോണാ കയറിക്കൂടി. പോലീസ് ഡ്രില്ലുകളില്‍ പങ്കെടുത്തു. ഉന്നത ഓഫീസര്‍മാരോടൊപ്പം ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
ചില ട്രെയിനി സബ് ഇന്‍സ്പെക്ടര്‍മാര്‍ മോണായുടെ ഐഡന്റിറ്റിയെക്കുറിച്ച് സംശയം ഉന്നയിച്ചപ്പോഴാണ് തട്ടിപ്പ് പൊളിഞ്ഞത്. അന്വേഷണത്തിന് ഉത്തരവിട്ടതോടെ മോണാ ഒളിവില്‍ പോയി.
അറസ്റ്റിലായ ശേഷം തട്ടിപ്പു നടത്തിയ കാര്യം മോണ സമ്മതിച്ചു. മോണ താമസിച്ച വാടകമുറിയില്‍ നിന്ന് ഏഴ് ലക്ഷം രൂപയും മൂന്ന് പോലീസ് യൂണിഫോമുകളും രാജസ്ഥാന്‍ പോലീസ് അക്കാദമിയിലെ പരീക്ഷാ പേപ്പറുകളും കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: