റിയോ ഡി ജനീറോ : ബ്രസീൽ സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി റിയോ ഡി ജനീറോയിലെത്തി. ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി മോദി ബ്രസീൽ സന്ദർശനത്തിനെത്തിയത്. ബ്രസീലിൽ നടക്കുന്ന 17-ാമത് ബ്രിക്സ് ഉച്ചകോടിയിലും പ്രധാനമന്ത്രി മോദി പങ്കെടുക്കും.
അതേ സമയം രാജ്യ തലസ്ഥാനത്ത് എത്തിയ അദ്ദേഹത്തിന് ഇന്ത്യൻ സമൂഹം ഗംഭീര സ്വീകരണമാണ് നൽകിയത്. റിയോ ഡി ജനീറോയിൽ പ്രധാനമന്ത്രി മോദിയെ സ്വാഗതം ചെയ്യുന്നതിനായി ഇന്ത്യൻ വംശജർ പരമ്പരാഗത നൃത്തങ്ങളും നാടോടി ഗാനങ്ങളും അവതരിപ്പിച്ചു. ഇതിലെ ഏറ്റവും വലിയ പ്രത്യേകത ഓപ്പറേഷൻ സിന്ദൂരത്തിന്റെ പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള ‘യേ ദേശ് നഹി മിത്നേ ദുംഗ’ എന്ന ഗാനത്തിൽ പ്രധാനമന്ത്രി മോദിയുടെ മുന്നിൽ ഒരു നൃത്ത പ്രകടനവും ഉണ്ടായിരുന്നു എന്നതാണ്. ഇതിനിടയിൽ പ്രധാനമന്ത്രി മോദി ഇന്ത്യക്കാരുമായും സംവദിച്ചു.
പ്രധാനമന്ത്രി മോദിയുടെ ബ്രസീലിലേക്കുള്ള നാലാമത്തെ സന്ദർശനമാണിത്. ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദി നിരവധി ഉഭയകക്ഷി കൂടിക്കാഴ്ചകളും നടത്തിയേക്കാം. ബ്രസീൽ സന്ദർശനത്തിനായി പ്രധാനമന്ത്രി ബ്രസീലിയ സന്ദർശിക്കും.
വ്യാപാരം, പ്രതിരോധം, ഊർജ്ജം, ബഹിരാകാശം, സാങ്കേതികവിദ്യ, കൃഷി, ആരോഗ്യം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വിശാലമാക്കുന്നതിനെക്കുറിച്ച് പ്രസിഡന്റ് ലുലയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: