തിരുവനന്തപുരം : സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറും നടനും ബി ജെ പി നേതാവുമായ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയ്‌ക്ക് ആണ്‍കുഞ്ഞ്. ഒടുവില്‍ ഞങ്ങളുടെ കണ്മണി എത്തി എന്ന് കുറിച്ച് ദിയ ഇന്‍സ്റ്റാഗ്രാമില്‍ കുഞ്ഞിക്കാലുകളുടെ ചിത്രം പങ്കുവെച്ചു.
കൃഷ്ണകുമാറും കുഞ്ഞ് ജനിച്ചതിന്റെ സന്തോഷം സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചു. മകള്‍ ദിയക്ക് ഒരാണ്‍കുഞ്ഞ് പിറന്നെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ സെപ്തംബറിലായിരുന്നു ദിയയുടെയും സുഹൃത്ത് അശ്വിന്റെയും വിവാഹം നടന്നത്. അശ്വിന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ ആണ് . ദിയ ബിസിനസും നടത്തുന്നുണ്ട്. ‘ഓസി ടോക്കീസ്’ എന്ന ദിയയുടെ യുട്യൂബ് ചാനലിന് 1.26 ദശലക്ഷം സബ്‌സ്‌ക്രൈബേഴ്‌സും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: