പാലക്കാട്: തച്ചനാട്ടുകരയില്‍ നിപ സ്ഥിരീകരിച്ച 39 കാരിയുടെ ആരോഗ്യനില ഗുരുതരം.പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയിലുളള യുവതി വെന്റിലേറ്ററില്‍ ആണ്. അടുത്ത ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.ബന്ധുക്കളുടെ ആവശ്യം കൂടി പരിഗണിച്ചാണ് ആരോഗ്യവകുപ്പിന്റെ നടപടി.
ഒരു ഡോസ് ഇഞ്ചക്ഷന്‍ കൂടി നല്‍കി ആരോഗ്യനില പരിശോധിച്ചശേഷമാകും ആശുപത്രി മാറ്റം.യുവതിയുടെ സമ്പര്‍ക്ക പട്ടികയില്‍ 91 പേരാണ് ഉള്ളത് എന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ഇവരെ നിരീക്ഷിച്ചു വരുന്നു.
തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ നാലു വാര്‍ഡുകളിലും കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ രണ്ടു വാര്‍ഡുകളിലും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.കണ്ടൈന്‍മെന്റ് സോണായ ഇവിടം പൂര്‍ണമായും പൊലീസ് നിരീക്ഷണത്തിലാണ്.
















