തിരുവനന്തപുരം : കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത പശ്ചാത്തലത്തില്‍ പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ഞായറാഴ്ച ചേരും.രാവിലെ 11 മണിക്ക് സര്‍വകലാശാല ആസ്ഥാനത്താണ് സിന്‍ഡിക്കേറ്റ് യോഗം.സിന്‍ഡിക്കേറ്റ് യോഗം വിളിക്കണം എന്നാവശ്യപ്പെട്ട് ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തതിന് മുമ്പ് തന്നെ ഭാരതാംബ ചിത്ര വിവാദം ചര്‍ച്ച ചെയ്യാന്‍ സിന്‍ഡിക്കേറ്റ് ചേരണമെന്ന് കാട്ടി ഇടത് അംഗങ്ങള്‍ കത്ത് നല്‍കിയിരുന്നു. സസ്‌പെന്‍ഷന് ശേഷം താത്ക്കാലിക വി സി സിസ തോമസിനു മുന്നിലും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചു.
ശനിയാഴ്ച രാവിലെ സര്‍വകലാശാല ആസ്ഥാനത്ത് വിവിധ വകുപ്പുകളില്‍ പരിശോധനയ്‌ക്ക് എത്തിയപ്പോള്‍ താത്ക്കാലിക വി സി സിസ തോമസിനെ ഇടത് അംഗങ്ങള്‍ തടഞ്ഞു. പിന്നാലെ പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം വിളിച്ചു ചേര്‍ക്കാന്‍ വൈസ് ചാന്‍സലര്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ വകുപ്പുകളിലെ ഫയലുകള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചതിനാലാണ് വിസിയെ തടഞ്ഞതെന്നാണ് ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ വാദം.
മറ്റൊരു സംഭവത്തില്‍, കണ്ണൂര്‍ സര്‍വകലാശാല വി സിയും ഗവര്‍ണറും കൂടിക്കാഴ്ച നടത്തി. തളിപ്പറമ്പില്‍ ക്ഷേത്ര പരിപാടിയ്‌ക്കെത്തിയപ്പോള്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: