ചെന്നൈ : തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ പരാമർശം നടത്തിയെന്ന പേരിൽ ക്ഷേത്രസംരക്ഷക പ്രവർത്തകനെ അറസ്റ്റ് ചെയ്ത് തമിഴ്നാട് പൊലീസ് . ഡിഎംകെ സർക്കാരിന്റെ ക്ഷേത്ര ഭരണ നയങ്ങളുടെ കടുത്ത വിമർശകനുമായ രംഗരാജൻ നരസിംഹനെയാണ് ചെന്നൈ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. എംബാർ ജീയാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
“നമ്മുടെ ക്ഷേത്രങ്ങൾ” എന്ന യൂട്യൂബ് ചാനൽ നടത്തുന്ന രംഗരാജൻ ഡിസംബർ 6 ന് അപ്‌ലോഡ് ചെയ്ത വീഡിയോയാണ് കേസിന് ആധാരം. അതിൽ “ബ്രാഹ്മണ ദോഷം“ പരിഹരിക്കാൻ ഉദയനിധി സ്റ്റാലിൻ വീട്ടിൽ ആചാരങ്ങൾ നടത്തിയതായി രംഗരാജൻ പറയുന്നു.
ശ്രീവില്ലിപുത്തൂർ ജീയർ, ആൾവാർതിരുനഗരി ജീയർ, ശ്രീപെരുമ്പത്തൂർ എംബാർ ജീയർ എന്നിവരെ ഉദയനിധി തന്റെ വസതിയിലേക്ക് വിളിച്ചുവരുത്തി, പാദപൂജ (ആചാരപരമായ കാൽ കഴുകൽ) നടത്തി, ഭക്ഷണം നൽകി, ഈ ദോഷം മറികടക്കാൻ അനുഗ്രഹം തേടിയെന്നും രംഗരാജൻ അവകാശപ്പെട്ടു . 2026 ലെ തിരഞ്ഞെടുപ്പിൽ വിജയം നേടാമെന്ന പ്രതീക്ഷയിലാണ് ഇവ ചെയ്തത്.ജീയർ തന്റെ സന്ദർശനം സ്ഥിരീകരിച്ചതായി പറയപ്പെടുന്ന എംബാർ ജീയറുമായുള്ള ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് രംഗരാജൻ പുറത്തുവിട്ടതോടെ വിവാദം കൂടുതൽ രൂക്ഷമായി
പരാതിയുടെ അടിസ്ഥാനത്തിൽ, ഭാരതീയ ന്യായ സംഹിതയിലെ നിരവധി വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു – ഹിന്ദു ക്ഷേത്ര ഭരണത്തിലെ ക്രമക്കേടുകൾ ആരോപിച്ച് ഡിഎംകെ സർക്കാരിനെതിരെ നേരത്തെ നിയമപരമായ കേസ് ഫയൽ ചെയ്ത രംഗരാജൻ നരസിംഹനെ ഇന്ന് ട്രിച്ചി കോടതി പരിസരത്ത് വെച്ച് ഡിഎംകെ അനുകൂല വ്യക്തികൾ ആക്രമിച്ചതായി റിപ്പോർട്ടുണ്ട്.
അതേസമയം സനാതന വിശ്വാസികളെ പൊലീസിനെ കാട്ടി ഒതുക്കാനാണ് സ്റ്റാലിൻ സർക്കാർ ശ്രമിക്കുന്നത് . നേരത്തെ മുരുക സംഗമം നടത്തിയ ഹിന്ദു സംഘടനകൾക്കും, അതിൽ പങ്കെടുത്ത അണ്ണാമലൈ, പവൻ കല്യാൺ എന്നിവർക്കുമെതിരെ സ്റ്റാലിൻ സർക്കാർ കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: