കോഴിക്കോട്: തിരുവമ്പാടി പൊലീസ് 39 വര്‍ഷം പഴക്കമുള്ള ഒരു കൊലപാതക കേസിന്റെ അന്വേഷണത്തിന് പിന്നാലെ. 1986 ല്‍ തനിക്ക് 15 വയസ് ഉള്ളപ്പോള്‍ ഒരാളെ തോട്ടില്‍ തള്ളിയിട്ടു കൊല ചെയ്‌തെന്ന് ഇപ്പോള്‍ 54 വയസുള്ള മുഹമ്മദ് വെളിപ്പെടുത്തിയതോടെയാണ് കേസും അന്വേഷണവും തുടങ്ങിയത്. എന്നാല്‍ കൊല്ലപ്പെട്ട വ്യക്തി ആരെന്നതിനെ കുറിച്ച് സൂചന പോലും നല്‍കാന്‍ മുഹമ്മദിന് കഴിഞ്ഞിട്ടുമില്ല.
മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനില്‍ ജൂണ്‍ 5ന് നേരിട്ട് എത്തി മുഹമ്മദ് എന്ന 54കാരന്‍ നടത്തിയ വെളിപ്പെടുത്തലാണ് കോഴിക്കോട് തിരുവമ്പാടി പൊലീസിന് മുന്നില്‍ വെല്ലുവിളിയായിട്ടുളളത്.39 വര്‍ഷം മുന്‍പ് തന്നെ ലൈംഗികമായി ഉപദ്രവിച്ച ഒരാളെ കൊലപ്പെടുത്തി എന്നും എന്നാല്‍ താന്‍ കൊലപ്പെടുത്തിയത് ആര് എന്ന് അറിയില്ലെന്നുമാണ് മുഹമ്മദിന്റെ വെളിപ്പെടുത്തല്‍.
1986 ല്‍ തിരുവമ്പാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൂടരഞ്ഞിയില്‍ താമസിക്കവെ തന്നെ ഉപദ്രവിച്ച ഒരു യുവാവിനെ തൊട്ടടുത്ത ദിവസം തോട്ടില്‍ തള്ളിയിട്ടു കൊന്നു എന്നാണ് മുഹമ്മദ് പറഞ്ഞത്. സംഭവം നടക്കുമ്പോള്‍ 15 വയസ് മാത്രമായിരുന്നു തനിക്ക് പ്രായമെന്നും കൊന്നത് ആരെയെന്നോ ഏത് ദേശക്കാരനെന്നോ തനിക്ക് അറിയില്ലെന്നും മുഹമ്മദ് വെളിപ്പെടുത്തി.കുറ്റബോധം കൊണ്ടാണ് ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നതെന്നും മുഹമ്മദ് പൊലീസിനോട് പറഞ്ഞു. വേങ്ങര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് തിരുവമ്പാടി പൊലീസിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: