ന്യൂദൽഹി : ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂരിനിടെ , ഇന്ത്യയിൽ നാശം വിതയ്‌ക്കാൻ ഡ്രോണുകൾ നൽകി തുർക്കി പാകിസ്ഥാനെ പരസ്യമായി സഹായിച്ചിരുന്നു. എന്നാൽ തുർക്കിയുടെ ഡ്രോണുകൾക്ക് ഇന്ത്യൻ മണ്ണിൽ തൊടാൻ പോലും കഴിഞ്ഞില്ല അതിനു മുൻപ് തന്നെ ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ അവ തകർത്തെറിഞ്ഞു . തുർക്കിയുടെ പ്രതിരോധ രംഗത്തിനേറ്റ കനത്ത തിരിച്ചടിയായിരുന്നു . ഇന്ത്യൻ ആയുധങ്ങളുടെ കരുത്ത് തിരിച്ചറിഞ്ഞ ലോകം തുർക്കിയുടെ ആയുധങ്ങളോട് മുഖം തിരിക്കുകയും ചെയ്യും .
എന്നാൽ ഇപ്പോൾ ഇന്ത്യയോടുള്ള പക വീട്ടാൻ പാകിസ്ഥാനെയും, ബംഗ്ലാദേശിനെയും കൂട്ടുപിടിച്ച് നീക്കങ്ങൾ ആസൂത്രണം ചെയ്യുകയാണ് തുർക്കി . മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ബംഗ്ലാദേശിൽ ഇസ്ലാമിക മൗലികവാദം അതിന്റെ ഉച്ചസ്ഥായിയിലായതുപോലെ, ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും തങ്ങളുടെ ഇസ്ലാം പ്രത്യയശാസ്ത്രം അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് തുർക്കിയുടേത് . അതിനായി ധാക്ക ആസ്ഥാനമായുള്ള തുർക്കി പിന്തുണയുള്ള എൻജിഒ ആയ “സുൽത്താനത്ത്-ഇ-ബംഗ്ലാ”യെയാണ് തുർക്കി കൂട്ടുപിടിച്ചിരിക്കുന്നത് .
മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളും ബീഹാർ, ഒഡീഷ, ജാർഖണ്ഡ്, ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങൾ എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ പ്രദേശങ്ങളും ഉൾപ്പെടുന്ന “ഗ്രേറ്റർ ബംഗ്ലാദേശ്” എന്ന ഭൂപടം പ്രചരിപ്പിച്ച സംഘടനയാണിത്. നിലവിൽ ശക്തമായ സഖ്യകക്ഷിയെ തിരയുന്ന ബംഗ്ലാദേശ് തുർക്കിയുമായി കൈകോർത്താൽ ഇന്ത്യയെ വളയാമെന്നാണ് ധാരണ. തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ ശക്തിയാണ് ഇന്ത്യയെന്ന് തുർക്കിക്ക് അറിയാം. ഇന്ത്യയെ എതിർക്കാൻ ബംഗ്ലാദേശും പാകിസ്ഥാനും അല്ലാതെ മറ്റൊരു രാജ്യവും പിന്തുണയ്‌ക്കില്ല . അത്തരമൊരു സാഹചര്യത്തിൽ, ഇസ്ലാമിക മതമൗലികവാദം പ്രചരിപ്പിക്കാൻ തുർക്കി ഈ രണ്ട് രാജ്യങ്ങളെയും ലക്ഷ്യമിടുന്നു.
എന്നാൽ ഇനിയൊരു പ്രകോപനമുണ്ടായാൽ വീട്ടിൽ കയറി അടിക്കുമെന്ന ഇന്ത്യയുടെ മുന്നറിയിപ്പ് ഉള്ളതിനാൽ തുർക്കിയ്‌ക്കൊപ്പം നിൽക്കാൻ പാകിസ്ഥാന് ഭയവുമുണ്ട്. മാത്രമല്ല അഗ്നി മിസൈൽ അടക്കം പുതിയ ആയുധങ്ങൾ പരീക്ഷിക്കുന്ന ഇന്ത്യൻ സൈന്യത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ തുർക്കിയുടെ ആയുധങ്ങൾ മതിയാവില്ലെന്ന തിരിച്ചറിവുമുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: