കാസര്‍കോട് : കാസര്‍കോട്ട് യുവവൈദികനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അവ്യക്തത നീങ്ങുന്നില്ല. കാസര്‍കോട് അമ്പലത്തറ ഏഴാംമൈലിലെ കെട്ടിടത്തില്‍ പോര്‍ക്കളം എംസിബിഎസ് ആശ്രമത്തിലെ അസിസ്റ്റന്റായ ഫാ. ആന്റണി ഉള്ളാട്ടിലിനെയാണ് (44) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളി വകയായുള്ള പഴയ കെട്ടിടത്തിലാണ് മൃതദേഹം കണ്ടത്.
ഇരിട്ടി എടൂര്‍ സ്വദേശിയായ ഫാ.ആന്റണി പോര്‍ക്കളത്തെ ആശ്രമത്തില്‍ ഒരു വര്‍ഷമായി താമസിച്ചു വരികയായിരുന്നു. രാവിലെ കുര്‍ബാനയ്ക്ക് കാണാഞ്ഞ് അന്വേഷിച്ചപ്പോള്‍ മുറിയില്‍ നിന്ന് വാടകയ്ക്ക് കൊടുത്ത വീട്ടിലുണ്ട് എന്ന കുറിപ്പു ലഭിച്ചു. ഇതു പ്രകാരം പഴയ കെട്ടിടത്തില്‍ ചെന്നു നോക്കിയപ്പോള്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: