തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ പഴയ കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.രണ്ട് ദിവസത്തിനകം എത്താമെന്ന് മന്ത്രി ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതനെ അറിയിച്ചു.സര്‍ക്കാര്‍ സഹായം പരിഗണിക്കുന്നുണ്ടെന്നും പറഞ്ഞു.
കെട്ടിടം തകര്‍ന്ന് പാവപ്പെട്ട സ്ത്രീ മരിച്ചതില്‍ സംസ്ഥാന വ്യാപകമായി ബി ജെ പി ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികള്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ച് വരവെയാണ് വീണ ജോര്‍ജ് ബിന്ദുവിന്റെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചത്.
ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നെന്ന് ഫേസ്ബുക്കിലും വീണാ ജോര്‍ജ് കുറിച്ചു. കുടുംബത്തിന്റെ ദു:ഖം തന്റെ ദു:ഖമാണെന്നും കുറിച്ചു. സര്‍ക്കാര്‍ പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.
വ്യാഴാഴ്ചയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയോടു ചേര്‍ന്ന കെട്ടിടത്തിലെ ശുചിമുറി ഭാഗം ഇടിഞ്ഞു വീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ചത്. രോഗബാധിതയായി ചികിത്സയില്‍ കഴിയുന്ന മകള്‍ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ബിന്ദു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: