തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (ജൂലൈ 4) കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്. കെ.എസ്.യുവിന്റെ സെക്രട്ടേറിയേറ്റ് മാർച്ചിൽ പ്രവർത്തകർക്ക് നേരെ ഉണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതിരിക്കുന്നത്. കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചത്.പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച മാർച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. മാർച്ചിൽ പോലീസിന് നേരെ കല്ലേറുണ്ടാവുകയും പ്രവർത്തർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ഇതോടെയാണ് സംഘർഷം ഉടലെടുത്തത്. കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: