കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം തകര്‍ന്നുവീണതിന് പിന്നാലെ തെരച്ചില്‍ വൈകിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാര്‍. കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാരോട് പറഞ്ഞത് താനാണ്.
അപകടസ്ഥലത്ത് എത്തിയപ്പോള്‍ കിട്ടിയ പ്രാഥമിക വിവരമാണ് മന്ത്രിമാര്‍ക്ക് കൈമാറിയത്. ഈ കെട്ടിടത്തിലെ എല്ലാ സേവനങ്ങളും നിര്‍ത്തിവയ്ക്കാന്‍ കഴിയുമായിരുന്നില്ല.കെട്ടിടത്തിലെ ശൗചാലയം ആളുകള്‍ ഉപയോഗിച്ചിരുന്നു.ഇടയ്ക്ക് പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നുകൊടുത്തു.
കെട്ടിടത്തില്‍നിന്നും ആളുകളെ പൂര്‍ണമായും മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയായിരുന്നെന്നും സൂപ്രണ്ട് പറഞ്ഞു.കെട്ടിടത്തിന്റെ ബലക്ഷയം ശ്രദ്ധയില്‍പ്പെട്ടിരുന്നു.
കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് സ്ഥലത്തെത്തിയ മന്ത്രിമാരായ വീണ ജോര്‍ജും വാസവനും പറഞ്ഞതോടെയാണ് തെരച്ചില്‍ വൈകിയത്. പിന്നീട് അമ്മയെ കാണാനില്ലെന്ന് ചികിത്സയില്‍ കഴിയുന്ന മകള്‍ പറഞ്ഞതോടെയാണ് അവശിഷ്ടങ്ങള്‍ക്കുളളില്‍ തെരച്ചില്‍ സജീവമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: