കൊല്ലം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരത്തേക്ക് മടങ്ങി.ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആശുപത്രിയിലെത്തി വീണാ ജോര്‍ജിനെ സന്ദര്‍ശിച്ചു.
പിന്നീട് ആശുപത്രിയില്‍ നിന്ന് മടങ്ങിയ ധനമന്ത്രി കെ.എന്‍ ബാലഗോപാലും ആശുപത്രിക്ക് പുറത്ത് പ്രതിഷേധിക്കുകയായിരുന്ന ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി.മന്ത്രിയും ബിജെപി പ്രവര്‍ത്തകരും തമ്മിലെ തര്‍ക്കം പൊലീസ് ഇടപെട്ട് ശാന്തമാക്കാന്‍ ശ്രമിച്ചു.
മന്ത്രി ബാലഗോപാല്‍ മടങ്ങിയിട്ടും ആരോഗ്യമന്ത്രിക്കെതിരെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടെ രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്നാണ് വീണ ജോര്‍ജ്ജിനെ കൊട്ടാരക്കര താലൂക്ക് ശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: