മലപ്പുറം: നിപ ബാധയെന്ന സംശയത്തില്‍ പാലക്കാട് നാട്ടുകല്‍ സ്വദേശിനിയായ 38കാരിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയില്‍ യുവതിക്ക് രോഗബാധയുണ്ട് എന്നാണ് കണ്ടെത്തിയത്.
യുവതിയുടെ നില ഗുരുതരമെന്നാണ് വിവരം.
വിശദ പരിശോധനയ്ക്കായി ഇവരില്‍ നിന്നെടുത്ത സാമ്പിള്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ചു.എവിടെ നിന്നാണ് യുവതിക്ക് രോഗം ബാധിച്ചത് എന്നത് വ്യക്തല്ല. ആരോഗ്യവകുപ്പ് അധികൃതര്‍ യുവതിയുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കുന്നുണ്ട്. ഇതിലുള്‍പ്പെട്ട ആളുകളെയും നിരീക്ഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: