Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ട്രംപ്-മോദി ബന്ധം ഊഷ്മളമാകും?;കുറഞ്ഞ താരിഫോടെ ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ യാഥാര്‍ത്ഥ്യമാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍

കുറഞ്ഞ ഇറക്കുമതി തീരുവയോടെ ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാര്‍ ഒപ്പുവെയ്‌ക്കപ്പെടുമെന്ന് സൂചനകള്‍ പുറത്തുവരുന്നു. ഇന്ത്യയും യുഎസും തമ്മിലുള്ള കരാര്‍ ഒരു വലിയ പ്രതിബന്ധങ്ങളെ തല്ലിത്തകര്‍ത്തുള്ള വിജയമായിരിക്കുമെന്ന ചില സൂചനകള്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയതായി റിപ്പബ്ലിക് ചാനല്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2025, 10:52 pm IST
in India, World, Business

ന്യൂദല്‍ഹി: കുറഞ്ഞ ഇറക്കുമതി തീരുവയോടെ ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാര്‍ ഒപ്പുവെയ്‌ക്കപ്പെടുമെന്ന് സൂചനകള്‍ പുറത്തുവരുന്നു. ഇന്ത്യയും യുഎസും തമ്മിലുള്ള കരാര്‍ ഒരു വലിയ പ്രതിബന്ധങ്ങളെ തല്ലിത്തകര്‍ത്തുള്ള വിജയമായിരിക്കുമെന്ന ചില സൂചനകള്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയതായി റിപ്പബ്ലിക് ചാനല്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യ അമേരിക്കന്‍ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത നല്‍കിയാല്‍ കുറഞ്ഞ താരിഫോടെ കരാര്‍ ഒപ്പുവെയ്‌ക്കപ്പെടുമെന്നും ഇക്കാര്യത്തില്‍ ശുഭപ്രതീക്ഷയോടെ കാര്യങ്ങള്‍ മുന്നേറുന്നതായും ട്രംപ് സൂചിപ്പിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മികച്ച കരാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് ഇന്ത്യന്‍ വ്യാപാര പ്രതിനിധികള്‍ വാഷിംഗ്ടണില്‍ അവരുടെ താമസം ദീര്‍ഘിപ്പിച്ചിരിക്കുകയാണ്. “വളരെ സങ്കീര്‍ണ്ണമായ ഒരു വ്യാപാരക്കരാറില്‍ തങ്ങള്‍ പകുതിയില്‍ അധികം ദൂരം മുന്നേറിക്കഴിഞ്ഞു,”- യുഎസ് സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയശങ്കറിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യ നയതന്ത്രപങ്കാളിയെന്ന് വൈറ്റ് ഹൗസ്

ഇതിനിടെ ഇന്ത്യ തങ്ങളുടെ നയതന്ത്ര പങ്കാളിയായിരിക്കുമെന്ന വൈറ്റ് ഹൗസിന്റെ പ്രസ്താവനയും ശുഭസൂചന നല്‍കുന്നുണ്ട്. ഈ പ്രസ്താവന പുറത്തുവന്നതോടെ ദീര്‍ഘനാളുകളായി ഇന്ത്യ കാത്തിരിക്കുന്ന യുഎസുമായുള്ള വ്യാപാരക്കരാര്‍ ഇന്ത്യയ്‌ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷ വീണ്ടും തളിര്‍ത്തിട്ടുണ്ട്. ട്രംപിന്റെ പ്രസ്താവന വെച്ച് നോക്കിയാല്‍ ഇന്ത്യയുമായുള്ള കരാര്‍ ഉടനെ യാഥാര്‍ത്ഥ്യമാകുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറയുന്നു. ഓട്ടോ ഘടകങ്ങള്‍, ഉരുക്ക്, കാര്‍ഷിക ഉല്‍പന്നങ്ങള്‍ എന്നിവയുടെ കാര്യത്തിലാണ് ഇപ്പോഴും കരാര്‍ തട്ടിത്തടഞ്ഞു നില്‍ക്കുന്നത്. ഓട്ടോമൊബൈല്‍ പാര്‍ട്സ് രംഗത്ത് ഇന്ത്യ ഇറക്കുമതി തീരുവ വല്ലാതെ വെട്ടിച്ചുരുക്കാന്‍ അമേരിക്ക പ്രേരിപ്പിക്കുകയാണ്. എങ്കിലേ ഇന്ത്യയിലേക്ക് അമേരിക്കയുടെ ഓട്ടൊമൊബൈല്‍ ഉല്‍പന്നങ്ങള്‍ക്ക് കടന്നുവരാന്‍ സാധിക്കൂ. ഇക്കാര്യത്തില്‍ വല്ലാതെ വിട്ടുവീഴ്ച ചെയ്യാന്‍ ഇന്ത്യ ഒരുക്കമല്ല. യുഎസിന്റെ കാര്‍ഷികോല്‍പന്നങ്ങളായ അവൊകാഡോ, ആപ്പിള്‍, ആല്‍മണ്ട്, എത്തനോള്‍, വൈന്‍, സ്പീരിറ്റ് എന്നിവയ്‌ക്ക് വന്‍തോതില്‍ ഇറക്കുമതി തീരുവ ഇന്ത്യ കുറയ്‌ക്കേണ്ടതായി വരും. ഈ രംഗത്തേ താരിഫ് റേറ്റ് ക്വാട്ടകളിലും ഇന്ത്യ വിട്ടുവീഴ്ച ചെയ്യേണ്ടിവരും. അതേ സമയം അരി, പാലുല്‍പന്നങ്ങള്‍, ഗോതമ്പ് തുടങ്ങിയ ഇന്ത്യയുടെ ഗ്രാമങ്ങളുമായി ബന്ധപ്പെട്ട് നില്ക്കുന്ന ഉല്‍പന്നങ്ങളുടെ മേഖല യുഎസിന് യാതൊരു കാരണവശാലും തുറന്നുകൊടുക്കില്ലെന്ന് നിര്‍ബന്ധം ഇന്ത്യയ്‌ക്കുണ്ട്. അങ്ങിനെ സംഭവിച്ചാല്‍ അത് വലിയ അസ്വാരസ്യങ്ങള്‍ക്ക് കാരണമാവും. ജപ്പാന്‍, മറ്റ് രാജ്യങ്ങള്‍ എന്നിവയേക്കാള്‍ ഇന്ത്യയുമായി ഒരു വ്യാപാരക്കരാര്‍ ഒപ്പുവെയ്‌ക്കുന്നതിന് യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ആകാംക്ഷയുണ്ടെന്നും പറയപ്പെടുന്നു.

ഇന്തോ-പസഫിക് മേഖലയിലെ ചൈനയുടെ വര്‍ധിച്ചുവരുന്ന സ്വാധീനവും അത് ഇന്ത്യ-യുഎസ് ബന്ധത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതവും എന്തായിരിക്കുമെന്ന ഇന്ത്യയിലെ വാര്‍ത്താ ഏജന്‍സിയുടെ ചോദ്യത്തിനാണ് ഇന്ത്യ എല്ലാക്കാലത്തും യുഎസിന്റെ നയതന്ത്രപങ്കാളിയായിരിക്കുമെന്ന് കരോലീന്‍ ലീവിറ്റ് പറഞ്ഞത്. ഏഷ്യാപസഫിക് മേഖലയില്‍ യുഎസിന്റെ നയതന്ത്രപങ്കാളിയായിരിക്കും ഇന്ത്യയെന്നും ട്രംപും മോദിയും തമ്മിലുള്ള ബന്ധം ഊഷ്മളമാണെന്നും അത് അങ്ങിനെ തന്നെ ഭാവിയിലും തുടരുമെന്നും കരോലീന്‍ ലീവിറ്റ് പ്രസ്താവിച്ചിരുന്നു.

ജൂലായ് 8,9 തീയതികളാണ് വ്യാപാരക്കരാര്‍ ഒപ്പുവെയ്‌ക്കേണ്ട അവസാന തീയതികള്‍. അതിനു മുന്നോടിയായി അവസാനവട്ടചര്‍ച്ചകള്‍ തകൃതിയായി നടക്കുകയാണ്. 10 ശതമാനം താരിഫ് ആണ് യുഎസില്‍ നിന്നും ഇന്ത്യ പ്രതീക്ഷിക്കുന്നത്. അതിന് മുകളിലായാല്‍ അത് ഇന്ത്യയ്‌ക്ക് തിരിച്ചടിയാണ്.

ഇതുവരെ ബ്രിട്ടന്‍ മാത്രം
ഇതുവരെ ബ്രിട്ടന്‍ മാത്രമാണ് യുഎസുമായി വ്യാപാരക്കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. 10 ശതമാനം ഇറക്കുമതി തീരുവയോടെ ബ്രിട്ടന് യുഎസുമായി മികച്ച വ്യാപാരക്കരാര്‍ ഉണ്ടാക്കാനായി. ബ്രിട്ടീഷ് എയര്‍ ക്രാഫ്റ്റ് എഞ്ചിനും ബീഫിനും പ്രത്യേക അനുവാദവും ബ്രിട്ടന്‍ നേടിയെടുത്തു.

ചൈനയ്‌ക്കെതിരെ ട്രംപും യുഎസും പ്രധാനം
ചൈനയെ തടയാന്‍ ഇന്നും ഇന്ത്യയ്‌ക്ക് കരുത്തുറ്റ പങ്കാളി തന്നെയാണ് അമേരിക്ക. ഇന്ത്യയ്‌ക്ക് ചുറ്റും ശത്രുവലയം സൃഷ്ടിച്ച് ഇന്ത്യയെ തകര്‍ക്കാനുള്ള പദ്ധതി തയ്യാറാക്കുന്നത് ചൈനയാണ്. ബംഗ്ലാദേശിനെയും പാകിസ്ഥാനേയും ഇന്ത്യയ്‌ക്കെതിരെ തിരിപ്പിക്കുന്നതും ഇന്ത്യയ്‌ക്കെതിരായ യുദ്ധത്തില്‍ പാകിസ്ഥാന് യുദ്ധവിമാനങ്ങളും ഡ്രോണുകളും മിസൈലുകളും ഉപഗ്രഹസഹായങ്ങളും നല്‍കി സഹായിച്ച ചൈനയുടെ ലക്ഷ്യം ഇന്ത്യയുടെ സമ്പൂര്‍ണ്ണത്തകര്‍ച്ചയാണ്. അവിടെയാണ് ഇന്ത്യാ-പസഫിക് രംഗത്തെ ചൈനയുടെ ആധിപത്യത്തെ വെല്ലുവിളിക്കാന്‍ യുഎസിന്റെ പങ്കാളിത്തം ഇന്ത്യയ്‌ക്ക് നിര്‍ണ്ണായകമാവുന്നത്. സാന്ദര്‍ഭികമായ ഉരസലുകള്‍ ഉണ്ടായാലും ഇന്ത്യ-യുഎസ് പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുമെന്ന് യുഎസ് സന്ദര്‍ശിക്കുന്ന വിദേശകാര്യമന്ത്രി ജയശങ്കര്‍ സൂചിപ്പിച്ചത് അതുകൊണ്ടാണ്.

Tags: trade dealIndia-US trade dealStrategic partnermodiTrumpIndiaUSModiTrumpTradetariff
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

Kerala

‘ എന്റെ യുവ സുഹൃത്തിനൊപ്പം ‘ ; കൃഷ്ണകുമാറിന്റെ കൊച്ചുമകൻ ഓമിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്ക് വച്ച് മോദി

India

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.