കണ്ണൂര്‍: അഴിമതി ഇല്ലാതായിട്ടില്ലെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതി ഇല്ലാതാക്കാനുള്ള കൂട്ടായ ശ്രമം ഉണ്ടാകണമെന്നും മേഖലാതല അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ നെഗറ്റീവ് ആയ കാര്യങ്ങള്‍ ബോധപൂര്‍വ്വം ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നു. അടുത്ത കാലത്തെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും, എങ്ങനെയാണ് കാര്യങ്ങളെ മാറ്റിമറിക്കാന്‍ ശ്രമിക്കുകയെന്ന്. നല്ലത് അതേ നിലയ്‌ക്ക് നില്‍ക്കാന്‍ പാടില്ലെന്ന് സമൂഹത്തില്‍ ചിലര്‍ക്ക് താല്‍പര്യമുണ്ട്. നിര്‍ഭാഗ്യവശാല്‍, വാര്‍ത്തകള്‍ കൊടുക്കേണ്ട മാധ്യമങ്ങളാണ് ഇപ്പോള്‍ അതിന് മുന്‍കൈ എടുക്കുന്നത്. മാധ്യമങ്ങള്‍ക്ക് ന്യൂസ് അവതരിപ്പിക്കാനല്ല, വ്യൂസ് അവതരിപ്പിക്കാനാണ് താല്‍പര്യം.
എല്ലാ കാര്യവും പൂര്‍ണമായിരിക്കും എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. മെഡിക്കല്‍ കോളജുകളില്‍ അതിസങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ നടക്കുന്നുണ്ട്. അതിനാവശ്യമായ ഉപകരണങ്ങള്‍ ചിലപ്പോള്‍ ഇല്ലാത്ത സ്ഥിതിയുണ്ടാവാം. അത് എക്കാലത്തും ഉള്ളതല്ല. വളരെ വേഗം തന്നെ അത്തരം ഉപകരണങ്ങള്‍ വാങ്ങി നല്‍കാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ടുവന്ന വാര്‍ത്തയിലെ വ്യക്തി തെറ്റായ ഒരാളാണെന്ന് ആരും പറയുന്നില്ല. എന്നാല്‍ ഒരു അതൃപ്തി ഉണ്ടായാല്‍തന്നെ, അത് കേരളത്തെ വലിയ തോതില്‍ താറടിച്ചുകാണിക്കണമെന്ന് ആഗ്രഹിക്കുന്ന ശക്തികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുംവിധം പുറത്തുവിട്ടാല്‍ അത് നാം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തെറ്റായ ചിത്രീകരണത്തിന് ഇടയാക്കും. എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: