മുംബൈ: കേവലം ‘ഐ ലവ് യു’ എന്ന് പറഞ്ഞുവെന്നതുകൊണ്ടു മാത്രം ലൈംഗിക പീഡനമാകില്ലെന്ന് ബോംബെ ഹൈക്കോടതി. ‘വാക്കുകള്‍ ലൈംഗിക ഉദ്ദേശ്യം പ്രകടിപ്പിക്കുന്നതായി കണക്കാക്കണമെങ്കില്‍, ലൈംഗികതയുടെ മറ്റെന്തെങ്കിലും സൂചനകള്‍കൂടി ഉണ്ടായിരിക്കണം. ട്യൂഷന്‍ ക്ലാസു കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ പെണ്‍കുട്ടിയോട് ‘ഐ ലവ് യു’ എന്നു മാത്രമേ പ്രതി പറഞ്ഞിട്ടുള്ളൂ. ഒരിക്കല്‍ പേര് ചോദിക്കുകയും ചെയ്തു. ഇതിനെ ലൈംഗിക പീഡനമായി വ്യാഖ്യാനിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ഊര്‍മിള ജോഷി ഫാല്‍ക്കെ ചൂണ്ടിക്കാട്ടി.
2015 ല്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് കുടുംബം നല്‍കിയ കേസിലാണ് കോടതിയുടെ നിരീക്ഷണം. എഫ്ഐആറില്‍ ഒരിടത്തും ‘ലൈംഗിക ഉദ്ദേശ്യത്തോടെ’, ‘ഐ ലവ് യു’ എന്നു പ്രതി പറഞ്ഞതായി വെളിപ്പെടുത്തുന്നില്ല. പ്രതിയുടെ ഉദ്ദേശ്യം മനസ്സിലാക്കാന്‍ മുഴുവന്‍ തെളിവുകളും പരിശോധിക്കേണ്ടതുണ്ടെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: