Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

റാഗിങ്ങിനിടമില്ലാത്ത ക്യാമ്പസുകളുണ്ടാവട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2025, 01:06 pm IST
in Editorial, Vicharam

പുതിയ വിദ്യാഭ്യാസ വര്‍ഷത്തിന് തുടക്കമായിരിക്കുന്നു.ഏറെ പ്രതീക്ഷകളോടെയാണ് രക്ഷിതാക്കള്‍ തങ്ങളുടെ മക്കളെ വിദ്യാലയങ്ങളിലേക്ക് പറഞ്ഞയക്കുന്നത്. പഠിച്ചു മിടുക്കരാകണമെന്ന മനോഹരമായ സ്വപ്‌നവുമായി കലാലയങ്ങളിലേക്കെത്തുന്ന പഠിതാക്കളെ പക്ഷെ, കാത്തു നില്‍ക്കുന്നത് ശുഭകരമായ അന്തരീക്ഷമല്ലെന്നാണ് ക്യാമ്പസുകളില്‍ നിന്നുള്ള വാര്‍ത്തകള്‍. റാഗിങ്ങിന്റെ പേരിലും മറവിലും സഹപാഠിയെ നിഷ്ഠൂരമായി കൊല്ലാനും പീഡിപ്പിക്കാനും തയ്യാറാകുന്ന ഒരു തലമുറയുടെ കാലത്താണ് നാം ജീവിക്കുന്നത്. കൊലയാളികള്‍ക്കും അവരുടെ സംരക്ഷകര്‍ക്കും എല്ലാ സംരക്ഷണവും ലഭിക്കുന്നുവെന്നതാണ് റാഗിങ് കേസുകളുടെ ചരിത്രവും പറയുന്നത്.

കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വ്വകലാശാല പൂക്കോട് ക്യാമ്പസില്‍ 2024 ഫെബ്രുവരി 18 ന് ക്രൂരമായ റാഗിങ്ങിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ട ജെ.എസ്.സിദ്ധാര്‍ത്ഥന്റെ കേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ദിവസം ഉണ്ടായ ഹൈക്കോടതി വിധി ഈ സാഹചര്യത്തില്‍ സുപ്രധാനമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിങ്ങിന് കടുത്ത ശിക്ഷ നല്‍കുന്ന കര്‍ശന നിയമം നടപ്പാക്കണമെന്നാണ് സര്‍ക്കാരിനോട് ജസ്റ്റിസ് ഡി.കെ.സിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്.നിലവിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും പരിമിതികളിലേക്കാണ് കോടതിയുടെ നിരീക്ഷണം ചെന്നെത്തി നില്‍ക്കുന്നത്. ക്രൂരമായ റാഗിങ്ങിന് നേതൃത്വം നല്‍കിയ കുറ്റവാളികളെ സംരക്ഷിക്കുവാന്‍ സ്ഥാപന മേധാവികളടക്കം തയ്യാറാവുന്നു. ഭരണസ്വാധീനവും സംഘടനാ ശക്തിയും ഉപയോഗപ്പെടുത്തി അവര്‍ നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടുന്നു.2016 മുതല്‍ 2025 വരെ സ്‌കൂള്‍, കോളജ് ക്യാമ്പസുകളില്‍ റാഗിങ്ങിനെത്തുടര്‍ന്ന് ആരും മരണപ്പെട്ടിട്ടില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്. അതിനര്‍ത്ഥം സിദ്ധാര്‍ത്ഥന്റെ മരണം സര്‍ക്കാര്‍ ആത്മഹത്യയാക്കി തീര്‍പ്പുകല്‍പ്പിച്ചു കഴിഞ്ഞുവെന്നാണല്ലോ.

പല സംഭവങ്ങളും സ്ഥാപനത്തിന്റെ ‘കീര്‍ത്തി’ എന്ന കരിമ്പടത്തിന് കീഴില്‍ ഒളിച്ചുവെക്കപ്പെടുന്നു. കേസാകുന്ന സന്ദര്‍ങ്ങളില്‍ പോലും റാഗിങ് വിരുദ്ധ നിയമത്തിന്റെ വകുപ്പുകള്‍ ചേര്‍ക്കുന്നില്ല. ഭീഷണിയുടെയും ഒത്തുതീര്‍പ്പുകളുടെയും ഇടയില്‍ മക്കളുടെ ഭാവിയെക്കരുതി കേസിന്റെ നൂലാമാലകളില്‍നിന്നകന്ന് രക്ഷപ്പെടാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിതരാകുന്നു.

റാഗിങ് വിരുദ്ധ കമ്മിറ്റികളും സ്‌ക്വാഡുകളും കടലാസിലൊതുങ്ങുന്നതും വിരളമല്ല. 1998 ലെ കേരള റാഗിങ് നിരോധന നിയമം, റാഗിങ് നിരോധിച്ചു കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ്, 2009 ലെ യുജിസി ചട്ടങ്ങള്‍ എന്നിവയൊക്കെ ഉണ്ടായിട്ടും ക്യാമ്പസുകള്‍ റാഗിങ് വിമുക്തമാവുന്നില്ല. വെര്‍ച്വല്‍ റാഗിങ്ങില്‍ തുടങ്ങി പേപ്പട്ടിയെ അടിച്ചു കൊല്ലുന്നത് വരെയെത്തി നില്‍ക്കുന്നു പുതു തലമുറയുടെ സഹപാഠിയോടുള്ള ക്രൂരതകള്‍. സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള വേട്ട പുതിയ ആക്രമണ രീതിയാണ്. മാറിയ കാലത്തിന്റെ സൗകര്യങ്ങള്‍ ഉപയോഗിച്ച് വേട്ടക്കാര്‍ പുതിയ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നു. ഇരയുടെ നിസ്സഹായത എന്നും വര്‍ധിക്കുന്നതേയുള്ളൂ.

ക്യാമ്പസുകളിലെ റാഗിങ് ഒറ്റപ്പെട്ട ഒന്നല്ല. മദ്യവും മയക്കുമരുന്നും അരാജക മനോനിലയും ചേര്‍ന്നുണ്ടാകുന്ന ഇരുട്ടിലാണ് റാഗിങ് എന്ന മാനസിക വൈകൃതം തഴച്ചുവളരുന്നത്. ഇതര വിദ്യാര്‍ത്ഥി സംഘടനകളില്‍ പ്രവര്‍ത്തിച്ചുവെന്ന കുറ്റത്തിനുള്ള ശിക്ഷയായും പാര്‍ടി ഗ്രാമ ശൈലിയില്‍ റാഗിങ് വേഷം മാറി വരുന്നു. കര്‍ശനമായ നിയമങ്ങളും നിരീക്ഷണവും ഉണ്ടായാലേ റാഗിങ് ഇല്ലാതാക്കാനാകൂ. രക്ഷിതാവിന്റെ ഒപ്പുകൊണ്ടോ എന്‍ എസ് എസ് ക്യാമ്പുകളിലെ സംഘഗാനങ്ങള്‍ കൊണ്ടോ പരിഹരിക്കാവുന്നതല്ല ഇത്തരം ഗുരുതരമായ കുറ്റകൃത്യങ്ങള്‍.യുവമനസുകളില്‍ മായാത്ത മുറിവുകളുണ്ടാക്കുകയും തിക്തമായ അനുഭവങ്ങളുടെ വേട്ടയാടലില്‍ നിന്ന് പുതിയ ക്രിമിനലുകള്‍ പിറക്കുകയും ചെയ്യുന്ന റാഗിങ്ങിന്റെ തുടര്‍ച്ചകള്‍ ഇല്ലാതാക്കപ്പെടണം. ഇരകള്‍ക്ക് നീതിയും ചികിത്സയും ഉറപ്പാക്കണം. ക്രിമിനലുകള്‍ പിഴവുകളില്ലാത്ത നിയമ നടപടിക്ക് വിധേയമാകണം. ഹൈക്കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് കര്‍ശനമായ നിയമ വ്യവസ്ഥകളുണ്ടാക്കണം. അതിനേക്കാളുപരി വിദ്യാര്‍ത്ഥി സമൂഹത്തെ നന്മയുടെ തീരങ്ങളിലേക്ക് ആനയിക്കണം. റാപ്പും സൂംബയുമല്ല, മറിച്ച് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട മന:ശാന്തിയുടെ യോഗ പാഠങ്ങളിലേക്ക് പുതുതലമുറ വഴിതെളിക്കപ്പെടണം. ഒരു പീഡയെറുമ്പിനും വരുത്തരുതെന്നുള്ളനുകമ്പയുടെ ഗുരുവരുളുകള്‍ അവര്‍ക്ക് മാര്‍ഗദീപമാകണം. അനുകമ്പയുടെ ആദ്യപാഠങ്ങളില്‍ നിന്നാകട്ടെ അവരുടെ അക്ഷര പ്രവേശം.

Tags: Raggingeducational institutionscampusespreventionFree from Absence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

ഇന്ത്യയില്‍ 19 വിദേശ സര്‍വകലാശാലകള്‍ക്ക് കാമ്പസുകള്‍ , ഇംഗ്ലണ്ടിലെ മൂന്ന് സര്‍വകലാശാലകള്‍ കൂടി ഗുജറാത്തിലേക്ക്

Health

കാന്‍സറിന്റെ തുടക്കലക്ഷണങ്ങള്‍ ഇവയാണ്, ഈ രോഗലക്ഷണങ്ങളെ ഒരിക്കലും നിങ്ങള്‍ അവഗണിയ്‌ക്കരുത്

Kottayam

വൈക്കം താലൂക്കിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി

Thrissur

ശക്തമായ മഴ, മുന്‍കരുതല്‍, തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 28 ന് അവധി

പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍, മന്ത്രി റോഷി അഗസ്റ്റിന്‍, മാണി. സി. കാപ്പന്‍ എംഎല്‍എ, ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കുന്നു. ഗവര്‍ണര്‍ വിശ്വനാഥ് ആര്‍ലേക്കര്‍ സമീപം
Kerala

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭാവിയെ രൂപപ്പെടുത്തുന്ന വര്‍ക്ക്ഷോപ്പുകള്‍: രാഷ്‌ട്രപതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.