മഥുര: ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയിലെ വൃന്ദാവനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രം ഒരൂങ്ങുന്നു. ശ്രീകൃഷ്ണനെ അതേ ആചാരങ്ങളോടു കൂടി ആരാധിക്കുന്ന തെക്കന്‍ പാരമ്പര്യങ്ങള്‍ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് ക്ഷേത്രം നിര്‍മിക്കുന്നത്.
ഉണ്ണിക്കണ്ണന്റെ രൂപത്തിലാണ് ഇവിടെ ആരാധിക്കാനൊരുങ്ങുന്നത്. മോഹന്‍ജി ഫൗണ്ടേഷനു കീഴിലുള്ള മോഹന്‍ജി ടെംബിള്‍ ഫോര്‍ ബെനവലന്‍സ് ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വാസ്തുശാസ്ത്ര പണ്ഡിതന്‍ കാണിപ്പയ്യൂര്‍ കുട്ടന്‍ നമ്പൂതിരിയാണ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. ക്ഷേത്രത്തിന്റെ ശ്രീകോവില്‍, വാതില്‍ മാടം, കൊടിമരം, ശീവേലിപ്പുര എന്നിവ കേരളത്തില്‍ നിര്‍മിച്ച് വൃന്ദാവനത്തിലേക്ക് കൊണ്ടു പോകുകയാണ്.
2025 ജൂണ്‍ 17 ന് ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടന്നു. ഈയ്‌ക്കാട് ഇല്ലക്കാരാണ് തന്ത്രം ഏറ്റെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: